ബിജെപി എം.പി യാത്രക്കിടെ വിമാനത്തിൻ്റെ വാതിൽ തുറന്നു, സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

ബി.ജെ.പി ബെംഗളൂരു സൗത് ലോക്സഭാ എം.പി തേജസ്വി സൂര്യ ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നതു മൂലം വിമാനം രണ്ടു മണിക്കൂർ വൈകി. ചെന്നൈ വിമാനത്താവളത്തിൽ ഡിസംബർ 10നാണ് സംഭവം. എമർജൻസി വാതിലിനടുത്ത് ഇരിക്കുകയായിരുന്ന തേജസ്വി അധികൃതരുടെ നിർദേശമില്ലാതെ വാതിൽ തുറക്കുകയായിരുന്നു.

അതേസമയം, വിഷയത്തിൽ പ്രസ്താവനയിറക്കാൻ കമ്പനി വിസമ്മതിച്ചു. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ 6E-7339 വിമാനത്തിലാണ് സംഭവം. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം, എമർജൻസി വാതിൽ തുറന്നത് തേജസ്വി സൂര്യയാണെന്ന് ഉറപ്പിക്കാൻ ഡി.ജി.സി.എയോ വിമാനത്താവള അധികൃതരോ തയാറായിട്ടില്ല. എന്നാൽ സംഭവത്തിന്റെ ദൃക്സാക്ഷി അത് തേജസ്വി സൂര്യയാണെന്ന് വ്യക്തമാക്കിയതായി ദ ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ അദ്ദേഹം മാപ്പ് പറയുകയും ചെയ്തുവെന്ന് ദൃക്സാക്ഷി പറഞ്ഞു.

അപകടം സംഭവിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് കാബിൻ ക്രൂ യാത്രക്കാർക്ക് വിശദീകരണം നൽകവെയാണ് പാർലമെന്റ് എം.പി എമർജൻസി വാതിൽ തുറന്നത്. ‘അദ്ദേഹം അപകടമുണ്ടായാൽ രക്ഷപ്പെടുന്നതിനെ കുറിച്ച് വിശദീകരിച്ചത് ശ്രദ്ധിച്ച് കേട്ടശേഷം എമർജൻസി വാതിലിന്റെ ലിവർ വലിക്കുകയായിരുന്നു. ഉടൻ യാത്രക്കാരെ എല്ലാവരെയും വിമാനത്തിൽ നിന്ന് ഇറക്കി ബസിൽ കയറ്റി.

എയർലൈൻ അധികൃതരും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സും കുതിച്ചെത്തി പരിശോധന നടത്തി. രണ്ട് മണിക്കൂർ നീണ്ട പരിശോധനകൾക്ക് ശേഷം വിമാനം യാത്ര തുടർന്നു’ -ദൃക്സാക്ഷി വ്യക്തമാക്കി.

സംഭവത്തിൽ എം.പി മാപ്പെഴുതി നൽകി. പിന്നീട് യാത്ര തുടർന്നപ്പോൾ അദ്ദേഹത്തെ കാബിൻ ക്രൂ ഇടപെട്ട് മറ്റൊരു സീറ്റിലേക്ക് മാറ്റിയതായും ദൃക്സാക്ഷി പറഞ്ഞു.

 

ദ്രുതഗതിയിൽ ബൈപ്പാസ് റോഡ് നിർമ്മാണം, ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണം ഇതുവരെ

https://www.facebook.com/varthatrivandrumonline/videos/2184376778411958

 

 




Latest

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേരള ഹൈക്കോടതിയുടേതാണ് നടപടി.വിവാഹ...

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം.

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം. കുളത്തൂരില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം...

ആറ്റിങ്ങൽ ടോൾ മുക്ക് ടി കെ നഗർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ടോൾ മുക്ക് ടികെ നഗർ അസോസിയേഷൻ ഇത്തവണത്തെ ഓണം പച്ചക്കറിയും...

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!