ഇന്ന് അയ്യങ്കാളി ജയന്തി

തിരുവനന്തപുരം: കേരളത്തിൽ നടമാടിയിരുന്ന ജാതിവ്യവസ്ഥക്കും, അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവ് അയ്യങ്കാളിയുടെ 159ാം ജന്മദിനമാണ് ഇന്ന്. 1863 ഓഗസ്റ്റ് 28, ചിങ്ങമാസത്തിലെ അവിട്ടം ദിനത്തിൽ തിരുവനന്തപുരത്ത് വെങ്ങാനൂരിൽ പെരുങ്കാറ്റു വിളയിലെ പ്ലാവറ വീട്ടിൽ അയ്യന്റെയും മാലയുടെയും മകനായി കാളി ജനിച്ചു. 1941 ജൂൺ 18ന് അന്തരിക്കുന്നതുവരെ, അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന്റെ മോചനത്തിനായി അദ്ദേഹം കർമ്മനിരതനായിരുന്നു.

ഉയർന്ന ജാതിയിൽപ്പെട്ടവർക്ക് മാത്രം സഞ്ചരിക്കാൻ അവകാശമുണ്ടായിരുന്ന വഴിയിലൂടെ വില്ലുവണ്ടി തെളിച്ചുകൊണ്ടാണ് ജാതിഭ്രാന്തിനെതിരെ മഹാത്മാ അയ്യങ്കാളി രംഗത്തെത്തിയത്. മനുഷ്യാവകാശങ്ങൾക്കുവേണ്ടി ധീരതയോടെ പോരാടിയ പരിഷ്കർത്താവ് എന്ന നിലയിൽ കേരളചരിത്രത്തിൽ അടയാളപ്പെടുത്തിയ പേരാണ് അയ്യങ്കാളിയുടേത്. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കുകൊണ്ടുവരാൻ നിലകൊണ്ട നവോത്ഥാന നായകനായിരുന്നു അദ്ദേഹം. വീണ്ടുമൊരു ഓഗസ്റ്റ് 28 കടന്നുവരുമ്പോൾ അയ്യങ്കാളി ജയന്തി ആഘോഷത്തിന്‍റെ നിറവിലാണ് കേരളം.

അയ്യങ്കാളി ഉൾപ്പെടുന്ന പുലയ സമുദായം അക്കാലത്ത് എല്ലാതരത്തിലും സമൂഹത്തിൽ ബഹിഷ്കൃതരായിരുന്നു. അയിത്താചാരം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനും ഇവർക്ക് അവകാശമുണ്ടായിരുന്നില്ല. പാടത്ത് പണിയെടുത്തു വരുമ്പോൾ മണ്ണിൽ കുഴികുത്തി അതിൽ ഇലവച്ചായിരുന്നു ഇവർക്കു ഭക്ഷണം നൽകിയിരുന്നത്. പൊതുസ്ഥലങ്ങളിലെല്ലാം പ്രവേശനം നിഷേധിക്കപ്പെട്ടു. അധഃസ്ഥിതർ രോഗബാധിതരായാൽ ഡോക്ടർമാർ തൊട്ടുപരിശോധിക്കില്ല, ഗുളികകൾ എറിഞ്ഞുകൊടുക്കും. ഇവയ്ക്കു പുറമേ ജാതിയുടെ അടയാളമായ കല്ലുമാലകൾ കഴുത്തിലണിഞ്ഞു നടക്കാനും അവർ നിർബന്ധിതരായി. അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കുവാനും അന്നത്തെ അയിത്താചാരങ്ങൾ പിന്നോക്ക ജനവിഭാഗങ്ങളെ അനുവദിച്ചില്ല.

സ്വസമുദായത്തിൽനിന്നുതന്നെ ഉയർന്ന എതിർപ്പുകൾ അവഗണിച്ച് 30ാം വയസിൽ കിരാത നിയമങ്ങൾക്കെതിരെ അദ്ദേഹം രംഗത്തിറങ്ങി. പലപ്പോഴും ക്രൂരമർദ്ദനം ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും സമുദായത്തിനുള്ളിൽ അയ്യങ്കാളി ആരാധ്യപുരുഷനായി മാറി.

വസ്ത്രങ്ങളുടെ മായിക ലോകം തീർത്ത് APPLE Ladies Boutique ഇനി ആറ്റിങ്ങലിലും

[fb_plugin video href=”https://www.facebook.com/107537280788553/videos/231050758924798″ ]



Latest

നഗരൂരിൽ വേടന്റെ പരിപാടി റദ്ദാക്കിയതിനെ തുടർന്ന് ഉണ്ടായ സംഘർഷം; പ്രധാന പ്രതി അറസ്റ്റിൽ

നഗരൂർ: വെള്ളല്ലൂരിൽ റാപ്പർ വേടന്റെ പരിപാടി റദ്ദാക്കിയതിനെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട...

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു.

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. സിനിമ ഷൂട്ടിംഗ്...

National Film Awards 2025: ഉര്‍വശിയ്ക്കും വിജയരാഘവനും ദേശീയ പുരസ്കാരം.

71-ാമത് നാഷണല്‍ ഫിലിം അവാർഡ്സില്‍ മലയാളത്തിന് മികച്ച നേട്ടം. മികച്ച സഹനടിയ്ക്കുള്ള...

വിദ്യാലയങ്ങൾക്ക് സുരക്ഷാ മാർഗനിർദ്ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

ജില്ലയിലെ സ്കൂളുകളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഓരോ വിദ്യാലയത്തിലും ഉപയോ​ഗപ്രദമല്ലാത്തതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങൾ...

പിരപ്പമൺ പാടശേഖരം റിപ്പോർട്ട് പ്രകാശനം ചെയ്തു

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തയ്യാറാക്കിയ നെൽകൃഷിയും ടൂറിസവും ജനകീയ പങ്കാളിത്തത്തോടെ - പിരപ്പമൺ...

തിരുവനന്തപുരം ഡിസിസി പ്രസിഡൻറ് പാലോട് രവി രാജിവെച്ചു.

തിരുവനന്തപുരം ഡിസിസി പ്രസിഡൻറ് പാലോട് രവി രാജിവെച്ചു. വിവാദ ഫോണ്‍ സംഭാഷണത്തിന്...

കണ്ണൂര്‍ ജില്ലയില്‍ ജാഗ്രതനിര്‍ദ്ദേശം ; ഗോവിന്ദച്ചാമി ജയില്‍ ചാടിയത് പുലര്‍ച്ചെ 1.15 ന്.

കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയത് പുലർച്ചെ...

ആറാട്ടുകടവിലെ ബലിതർപ്പണം

പൂവത്തറ തെക്കത് ദേവീക്ഷേത്ര ആറാട്ടുകടവിലെ ബലിതർപ്പണത്തിൽ ആയിരങ്ങൾ പങ്കെടുത്തു ....

കർക്കിടക വാവ് ബലി

ഇടക്കോട് ആനൂപ്പാറ പൂവത്തറ തെക്കത് ദേവി...

നഗരൂരിൽ വേടന്റെ പരിപാടി റദ്ദാക്കിയതിനെ തുടർന്ന് ഉണ്ടായ സംഘർഷം; പ്രധാന പ്രതി അറസ്റ്റിൽ

നഗരൂർ: വെള്ളല്ലൂരിൽ റാപ്പർ വേടന്റെ പരിപാടി റദ്ദാക്കിയതിനെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുതെങ്ങ് സ്വദേശി മഹേഷ് (25)നെയാണ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ...

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു.

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു..ഷൂട്ടിംഗ് കഴിഞ്ഞ് മുറിയില്‍ എത്തിയതായിരുന്നു. നവാസ് കുഴഞ്ഞു വീണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസെത്തി മൃതദേഹം...

National Film Awards 2025: ഉര്‍വശിയ്ക്കും വിജയരാഘവനും ദേശീയ പുരസ്കാരം.

71-ാമത് നാഷണല്‍ ഫിലിം അവാർഡ്സില്‍ മലയാളത്തിന് മികച്ച നേട്ടം. മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം ഉർവശി സ്വന്തമാക്കിയപ്പോള്‍, മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കിയത് വിജയരാഘവനാണ്ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഉർവശിയ്ക്ക് പുരസ്കാരം. അതേസമയം, പൂക്കാലത്തിലൂടെ...
error: Content is protected !!