ശബരിമല തീർത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. പത്തനംതിട്ട നിലയ്ക്കലിന് സമീപമാണ് അപകടമുണ്ടായത്. ബസ്സിൽ 67 യാത്രക്കാരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി. ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. തീർത്ഥാടകരുടെ നില ഗുരുതരമല്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബസിൽ ഉണ്ടായിരുന്നത് തിരുന്നൽവേലി സ്വദേശികൾ എന്നാണ് അറിയാൻ കഴിഞ്ഞത്. ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരും മറ്റ് തീർത്ഥാടകരും ചേർന്ന് സമയോചിതമായി ഇടപെട്ട് അപകടത്തിൽപെട്ടവരെ രക്ഷിച്ചു.