കാർ ഇടിച്ചു റോഡിലേക്ക് തെറിച്ചു വീണയാൾ ലോറി കയറി മരിച്ചു. അഞ്ചുമണിയോടുകൂടി വെഞ്ഞാറമൂട് കിളിമാനൂർ റോഡിൽ ആലന്തറ പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത് തമിഴ്നാട്ടിൽ നിന്ന് പന്തളത്തേക്ക് ജോലിക്കായി പോവുകയായിരുന്ന നാഗർകോവിൽ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാർ (43) ആണ് മരിച്ചത്.
കെട്ടിട നിർമ്മാണ തൊഴിലാളിയായ കൃഷ്ണകുമാർ പന്തളത്ത് ജോലിക്ക് വേണ്ടി സുഹൃത്തുക്കളോടൊപ്പം കഴിഞ്ഞദിവസം രാത്രിയാണ് നാഗർകോവിലിൽ നിന്നും തിരിച്ചത് ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ വെഞ്ഞാറമൂട് ആലന്തറ പെട്രോൾ പമ്പിന് സമീപമുള്ള ചായക്കടയിൽ കയറിയതിനു ശേഷം തിരിച്ചു വാഹനത്തിലേക്ക് പോകുന്ന സമയം വെഞ്ഞാറമൂട് ഭാഗത്ത് നിന്നും വരികയായിരുന്ന ഒരു കാർ കൃഷ്ണകുമാറിനെ ഇടിച്ചിടുകയായിരുന്നു അതേസമയം റോഡിലേക്ക് തെറിച്ചുവീണ കൃഷ്ണകുമാറിന്റെ തലയിലൂടെ കാരേറ്റ് ഭാഗത്തുനിന്നും വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന ലോറിയുടെ ടയർ കയറി ഇറങ്ങുകയും ചെയ്തു. സംഭവ സ്ഥലത്ത് വച്ചുതന്നെ കൃഷ്ണകുമാർ മരിച്ചു. മൃതദേഹം വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.വെഞ്ഞാറമൂട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.