പത്തു വയസ്സുകാരനായ വിദ്യാർഥിക്ക് മൂക്കിനുള്ളിൽ അപകടകരമായ മുഴ വളർന്നിട്ടും സർജറി നടത്താൻ പണമില്ലാതെ രക്ഷിതാക്കൾ സുമനസ്സുകളുടെ സഹായം തേടുന്നു. നന്ദിയോട് ഇളവട്ടം പള്ളിത്തറ വീട്ടിൽ രാജു,ബിന്ദു ദമ്പതികളുടെ മകൻ ജിഷ്ണുവിനാണ് സഹായം വേണ്ടത്. രണ്ടു വർഷം മുൻപാണ് മൂക്കിൽ നിന്നു രക്തം വന്നതിനെ തുടർന്നു നടത്തിയ പരിശോധനയിൽ മൂക്കിനുള്ളിൽ മുഴ വളരുന്നതു കണ്ടെത്തിയത്.
ഇത്രയും നാളും മരുന്ന് കഴിച്ചെങ്കിലും മുഴ ചുരുങ്ങാത്തതിനെ തുടർന്നാണ് രണ്ടു ലക്ഷത്തോളം രൂപ ചെലവു വരുന്ന സർജറി നടത്താൻ നിർദേശിച്ചിരിക്കുന്നത്. ഇളവട്ടം സിഎസ്ഐ പള്ളി നൽകിയ 4 സെന്റ് ഭൂമിയിലാണ് ഇവർ കഴിയുന്നത്. രാജു കൂലിപ്പണിക്കു പോയി കിട്ടുന്നതാണ് വരുമാനം. ഭൂമിക്കു പട്ടയം ഇല്ലാത്തതിനാൽ പഞ്ചായത്തിൽ നിന്നു വീടോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല.
അടച്ചുറപ്പില്ലാത്ത കൂരയിലാണ് അഞ്ചംഗ കുടുംബം കഴിയുന്നത്. ഇതിനകം നല്ലൊരു തുക ചികിത്സയ്ക്ക് ചെലവായ കടമുണ്ട്. ഇപ്പോൾ ആഴ്ചയിൽ ആയിരത്തോളം രൂപം മരുന്നിനായി വേണം. മകന് അടിയന്തര ചികിത്സ വേണമെന്നതിനാൽ എന്തു ചെയ്യണമെന്നറിയാതെ തളന്നിരിക്കുകയാണ് ഇവർ. സഹായം അഭ്യർഥിച്ചു സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ നെടുമങ്ങാട് ശാഖയിൽ 4056381854 (ഐഎഫ്എസ് സി കോഡ്: സിബിഐഎൻ 0284862) നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫോൺ: 7025739289.