വർക്കലയിൽ മൊബൈൽ ഫോണില്ലാത്ത കാരണത്താൽ പഠനം വഴിമുട്ടിയ വിദ്യാർഥികൾക്കു കൈത്താങ്ങായി
TEAM വർക്കലയുടെ നേതൃത്വത്തിൽ വർക്കല ആസ്ഥാനമാക്കി വിവിധ സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട നിർധന കുടുംബത്തിലെ അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സ് പാഠനാവശ്യത്തിലേക്കായുള്ള മൊബൈൽ ഫോൺ വിതരണo തുടർച്ചയായ മൂന്നാം ദി വസവും വിജയകരമായി പിന്നിടുന്നു.
സന്നദ്ധപ്രവർത്തനങ്ങളിൽ വർക്കലയിൽ എന്നെന്നും മുൻപന്തിയിൽ നിൽക്കുന്ന TEAM_വർക്കല എന്ന സഹോദരക്കൂട്ടായ്മയുടെ വിമൻസ് വിംഗ് വിവിധ സന്നദ്ധപ്രവർത്തനങ്ങളിൽകൂടി ജനഹൃദയങ്ങളിൽ സ്ഥാനം വഹിച്ചു. കൂട്ടായ പരിശ്രമത്തിലൂടെ നിർധനരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഭാവി മുൻനിർത്തി #TEAM_വർക്കല യുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ്സ് പഠനത്തിനായുള്ള മൊബൈൽ ഫോണുകളുടെ വിതരണവും ഇവർ നടത്തി വരുന്നു .
ആദ്യഘട്ടത്തിൽ വർക്കല വാച്ചർമുക്ക് സ്വദേശി ആമിനമോൾക്കും രണ്ടാം ദിവസം വർക്കല കുരയ്ക്കണ്ണി സ്വദേശിനി മീനു മോൾക്കും TEAM വർക്കല വിമൻസ് മൊബൈൽ ഫോൺ നൽകി.മൂന്നാംഘട്ടത്തിൽ ചിലക്കൂർ രാമന്തളി സ്വദേശിയായ മുഹമ്മദ് അലി എന്ന വിദ്യാർത്ഥി ആണ് മൊബൈൽ ഫോണിന് അർഹനായത് കുട്ടിയുടെ വീട്ടിൽവെച്ചു നടന്ന ചടങ്ങിൽ ആശ, ഷൈനി, അജ്ന,ശ്യാമ, ജിഷ, സൗമ്യ, ദിവ്യ, രശ്മി തുടങ്ങിയവർ പങ്കെടുത്തു.
വർക്കലയിലെ സഹോദരിമാർക്കിടയിൽ ഒരു വിളിപ്പാടകലെ സഹായഹസ്തവുമായി ഇനി എന്നെന്നും TEAM വർക്കല WOMENS ഉം ഉണ്ടാകും.
#TEAM_വർക്കല മെമ്പർമാർ ആയ ഷെറിൻ, സൈഫ്,അനസ്, നസീം, ജിജോ തുടങ്ങിയവരും വാർഡ് കൗൺസിലർ ആമിന അലിയാറും ചടങ്ങിനു സാക്ഷ്യം വഹിച്ചു…
വരും ദിവസങ്ങളിൽ വർക്കലയിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം നടത്തുമെന്നും മൊബൈൽ ഫോണില്ലാത്ത കാരണത്താൽ വർക്കലയിൽ ഒരു കുട്ടിക്കുപോലും വിദ്യഭ്യാസം നഷ്ടമാവില്ലെന്നും ഇവർ അറിയിച്ചു..