മലയാളത്തിന്റെ പ്രിയ ഗായിക മഞ്ജരിയുടെ പങ്കുവച്ച ജഡായുപ്പാറയിലെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ മികച്ച അനുഭവങ്ങളിൽ ഒന്ന് എന്ന് കുറിച്ചാണ് മഞ്ജരി ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചത്. എല്ലാവരും ഇവിടെ വരാൻ ശ്രമിക്കണമെന്നും ഈ പ്രദേശത്തിന്റെ സൗന്ദര്യം ആരെയും ആകർഷിക്കുന്നതാണെന്നും മഞ്ജരി കുറിച്ചിട്ടുണ്ട്. ഒരു പിടി നല്ല നിമിഷങ്ങൾ ആസ്വദിച്ചതിന്റെ സന്തോഷത്തിൽഇവിടെനിന്ന് മടങ്ങാം എന്നും മഞ്ജരി കുറിക്കുന്നു. ആയിരം അടി ഉയരമുള്ള പാറയുടെ മുകളിലാണ് ജടായുവിന്റെ ശിൽപ്പം കൊത്തിവച്ചിരിക്കുന്നത്.