എസ്എഫ്ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ
സ്കൂൾ,കോളേജ് ലൈബ്രറികൾക്കായി പുസ്തകശേഖരണം നടത്തി. പൊതുജനങ്ങളിൽ നിന്നും പുസ്തകങ്ങൾ നേരിട്ട് സമാഹരിച്ച് ലൈബ്രറികൾക്ക് കൈമാറ്റം ചെയ്യുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.എസ്എഫ്ഐ മുൻ ജില്ലാ ജോ. സെക്രട്ടറി എസ് പ്രവീൺ ചന്ദ്രയിൽ നിന്നും ആദ്യ പുസ്തകം ഏറ്റുവാങ്ങി.
എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി വിജയ് വിമൽ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാ ബോസ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിവിഷ്ണു മോഹൻ, എസ്എഫ്ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി വൈശാഖ്, മിഥുൻ മണികണ്ഠൻ,രാഹുൽ ബിനു എന്നിവർ പങ്കെടുത്തു.