ലൈംഗിക തൊഴില്‍ ക്രിമിനൽ കുറ്റമല്ലാതാക്കുന്നു

0
58

ലൈംഗിക തൊഴില്‍ ക്രിമിനൽ കുറ്റമല്ലാതാക്കാനൊരുങ്ങി ദക്ഷിണാഫ്രിക്ക. സ്ത്രീകള്‍ക്കും ലൈംഗിക തൊഴിലാളികള്‍ക്കും നേരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ദക്ഷിണാഫ്രിക്കയുടെ നീക്കം.ലൈംഗികത്തൊഴില്‍ കുറ്റകരമല്ലാതാക്കുന്നതിനുള്ള നിയമനിര്‍മാണ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബില്ല് നിയമമാകുന്നതോടെ ലൈംഗിക തൊഴിൽ ഇനിമുതല്‍ രാജ്യത്ത് ക്രിമിനല്‍ കുറ്റകൃത്യമായി കണക്കാക്കില്ല.

”ലൈംഗിക തൊഴില്‍ ഡീക്രിമിനലൈസ് ചെയ്യുന്നതോടെ ലൈംഗിക തൊഴിലാളികള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ കുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം, ലൈംഗിക തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കല്‍, മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍, സാമൂഹിക വിവേചനം കുറക്കുക എന്നിവയാണ് ഇതുകൊണ്ട് അർഥമാക്കുന്നത്​”- നീതിന്യായ വകുപ്പ് മന്ത്രി റൊണാള്‍ഡ് ലമോല പറഞ്ഞു. അതേസമയം ഭാവിയിൽ ലൈംഗിക തൊഴിൽ വ്യവസായത്തെ നിയന്ത്രിക്കുന്നത് പിന്നീട് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നീക്കത്തെ ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിവിധ സംഘടനകള്‍ സ്വാഗതം ചെയ്തു.

 

നൻപകൽ നേരത്ത് മയക്കം; iffk യിലെ മമ്മൂട്ടി ചിത്രം കാണാൻ പ്രേക്ഷകർ കാത്തിരിക്കുന്നു

https://www.facebook.com/varthatrivandrumonline/videos/5471070866323708