യുവാവിനെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ മൂന്നുപേർ പോലീസ് പിടിയിൽ

കടുങ്ങല്ലൂർ: നെടുമ്പാശ്ശേരി സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ മൂന്നുപേർ പോലീസ് പിടിയിൽ. പാലക്കാട് മണ്ണാർകാട് കൈതച്ചിറ വെള്ളാപ്പൈലി വീട്ടിൽ മുഹമ്മദ് ഇർഷാദ് (ഫ്രെഡി 20), മലപ്പുറം പൊന്നാനി പുതുപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഫാസിൽ (പാച്ചു -22 ),ആലുവ ചൂർണ്ണിക്കര പുളിഞ്ചോട്ടിൽ വാടകക്ക് താമസിക്കുന്ന തോപ്പുംപടി വാലുമ്മൽചിറ കോളനി അരിക്കപ്പറമ്പിൽ വീട്ടിൽ മൻസൂർ (24) എന്നിവരെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. സ്വവർഗാനുരാഗികളുടെ ഡേറ്റിങ്ങ് ആപ് വഴിയാണ് യുവാവ് പ്രതികളെ പരിചയപ്പെട്ടത്. ഏലൂക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി ഗൂഗിൾ പേ വഴി 13,000 രൂപ ഇവരുടെ അക്കൗണ്ടിലേയ്ക്ക് നിക്ഷേപിപ്പിച്ചു. രണ്ടു പവന്‍റെ മാലയും പൊട്ടിച്ചെടുത്തു. പ്രതികൾക്ക് മങ്കാട്, പെരുമ്പടപ്പ്, തൃശൂർ ഈസ്റ്റ്, പൊന്നാനി, ചങ്ങരമംഗലം, പാലാരിവട്ടം, മരട്, ഇളമക്കര, മട്ടാഞ്ചേരി, ആലുവ, കോഴിക്കോട് റയിൽവേ സ്റ്റേഷനുകളിൽ കേസുകളുണ്ട്. ഇൻസ്പെക്ടർ വി.ആർ. സുനിൽ, എസ്.ഐ വി.കെ. പ്രദീപ് കുമാർ, എ.എസ്.ഐ അബ്ദുൽ റഷീദ്,എസ്.സി.പി.ഒമാരായ ടി.എ. രജീഷ്, ജി. അജയകുമാർ, ഇ.കെ.നസീബ്, ഇ.എസ്. സിദ്ധിക്ക്,സി.പി.ഒമാരായ ജിഞ്ചു മത്തായി, ആർ. രതീഷ്കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Latest

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേരള ഹൈക്കോടതിയുടേതാണ് നടപടി.വിവാഹ...

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം.

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം. കുളത്തൂരില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം...

ആറ്റിങ്ങൽ ടോൾ മുക്ക് ടി കെ നഗർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ടോൾ മുക്ക് ടികെ നഗർ അസോസിയേഷൻ ഇത്തവണത്തെ ഓണം പച്ചക്കറിയും...

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!