സോളാർ കേസ് അന്വേഷിച്ച റിട്ടയേർഡ് ഡിവൈഎസ്പി ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം രാമപുരം ക്ഷേത്രത്തിന് കിഴക്കുള്ള റെയിൽവെ ക്രോസിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
ലോക്കോ പൈലറ്റ് അറിയിച്ചത് അനുസരിച്ച് പോലീസ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഇദ്ദേഹത്തിന്റെ കാർ റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തിയിട്ടുണ്ട്. ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈഎസ്പി ആയിരിക്കെയാണ് സോളാർ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നത്.