വളപട്ടണത്ത് ട്രെയിന്‍ തട്ടി രണ്ടുപേർ മരിച്ചു. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. പാപ്പിനിശ്ശേരിയിലെ അരോളി സ്വദേശി പ്രസാദി(52)നെയാണ് തിരിച്ചറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ഇദ്ദേഹത്തിന്റെ കൂടെ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് രാവിലെ വളപട്ടണം പാലത്തിന് സമീപമാണ് അപകടം നടന്നത്. മരിച്ച രണ്ടാമത്തെയാൾ ധര്‍മശാല സ്വദേശിയാണെന്നാണ് വിവരം. ഇവരുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വളപട്ടണം പി.ഐ. രാജേഷ് മാര്യാങ്കലത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.