കൽപ്പറ്റ: കൂട്ടംതെറ്റിപോയി ജനവാസമേഖലയിലെ ഓവുചാലിൽ വീണ ആനക്കുട്ടിയെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപ്പെടുത്തി. പുൽപ്പള്ളിക്കടുത്ത് കുറിച്ചിപ്പറ്റയിലെ ഓവുചാലിലാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. വനത്തോടു ചേർന്നു നിൽക്കുന്ന പ്രദേശമാണിത്. ആനക്കുട്ടിയെ കണ്ടെത്തിയ സ്ഥലത്തോട് ചേർന്ന് അമ്മയാനയടക്കനുള്ള കാട്ടാനക്കൂട്ടമുണ്ടായിരുന്നു. ഈ കൂട്ടത്തിൽ നിന്ന് വഴിതെറ്റിയാണ് ജനവാസമേഖലയിലെത്തിയത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അമ്മയാനയ്ക്കൊപ്പം ആനക്കുട്ടിയെ വിടുകയായിരുന്നു.