ആറ്റിങ്ങൽ: വാഹനം റോഡിൽ ഉപേക്ഷിച്ച ശേഷം യുവാവ് ആറ്റിൽ ചാടി ജീവനൊടുക്കി. പൂവമ്പാറ പാലത്തിൽ ഇന്ന് രാവിലെ 9 മണിക്കായിരുന്നു സംഭവം . ആറ്റിങ്ങൽ ഫെയർ ഫോഴ്സ് സ്കൂബാ ടീം എത്തി യുവാവിന്റെ മൃതദേഹം കണ്ടത്തി. വടകര സ്വദേശി മനോജ്കുമാർ (31) ആണ് നദിയിൽ ചാടിയത്. ഇയാൾ കിളിമാനൂരിലെ സ്വകാര്യ ചിട്ടി സ്ഥാപനത്തിൽ ജോലി ചെയ്യുന്നു കൊടുവഴനൂരിൽ വാടകയ്ക്ക് താമസിക്കുന്നു.
മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.