മാർത്താണ്ഡവർമ പാലത്തിന്റെ മുകളിൽ നിന്നു പെരിയാറിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ പിന്നാലെ ചാടിയ ആൺകുട്ടി മരിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. തായിക്കാട്ടുകര എസ്എൻ പുരത്തു താമസിക്കുന്ന ഗൗതം (17) ആണു മരിച്ചത്.
പാലാരിവട്ടത്ത് വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയായ പതിനേഴുകാരിയാണ് ആദ്യം പുഴയിൽ ചാടിയത്. ഇരുവരും വെള്ളത്തിൽ വീഴുന്നതു കണ്ട മീൻപിടിത്തക്കാർ ഉടൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. ഇരുവരെയും വെള്ളത്തിൽ നിന്നു കരയിലെത്തിച്ചു. ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഗൗതം മരിച്ചു.