ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാർഥികളായി. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
തിരുവനന്തപുരത്ത് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കരയില്‍ സി.എ. അരുണ്‍ കുമാർ, തൃശൂരില്‍ വി.എസ്. സുനില്‍ കുമാർ, വയനാട്ടില്‍ ആനി രാജ എന്നിവരാണ് സ്ഥാനാർഥികള്‍.15 സീറ്റുകളില്‍ സിപിഎമും ഒരിടത്ത് കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമാണ് മത്സരിക്കുന്നത്.
തിരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിച്ചാലും എല്‍ഡിഎഫ് സജ്ജമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫ് ഒരേ മനസോടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫിന് അനുകൂലമാണെന്നും ബിജെപിയും കോണ്‍ഗ്രസും എല്‍ഡിഎഫിനെതിരെ കൈകോര്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.