പാലക്കാട് കല്ലേക്കാട് ആന ഇടഞ്ഞതിനെതുടര്‍ന്നുണ്ടായ തിരക്കില്‍പെട്ട് ഹൃദയാഘാതം മൂലം ഒരാള്‍ മരിച്ചു. വളളിക്കോട് സ്വദേശി ബാലസുബ്രമണ്യനാണ് മരിച്ചത്. കല്ലേക്കാട് പാളയത്തിലെ മാരിയമ്മന്‍ പൂജാ ഉത്സവത്തിനെത്തിച്ച പുത്തൂര്‍ ഗണേശന്‍ എന്ന ആനയാണ് ഇന്നലെ രാത്രി 10 മണിയോടെ ഇടഞ്ഞത്.
ആനയെ ഉടനെ തന്നെ ശാന്തനാക്കി. കുഴഞ്ഞ് വീണ സുബ്രമഹ്ണ്യനെ ആശുപത്രിയിലെത്തിക്കും വഴി മരിക്കുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് പത്തോളം പേര്‍ക്ക് പരിക്കേറ്റു.ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു