അമച്വർ അസ്ട്രോണമർമാരെ ഒരുക്കാൻ ജ്യോതിശാസ്ത്രക്യാമ്പുകൾ

ആകാശത്തെ വിസ്മയലോകത്തെ ആഴത്തിൽ അറിയാൻ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ജ്യോതിശാസ്ത്രകോഴ്സിൻ്റെ ആദ്യക്യാമ്പുകൾക്കു സംസ്ഥാനത്തെ നാലു കേന്ദ്രങ്ങളിൽ തുടക്കമായി. കോഴ്സിൽ ചേർന്ന ആയിരം പേരിൽ 200 പേരാണ് ആദ്യക്യാമ്പുകളിൽ പങ്കെടുക്കുന്നത്.ലൂ ക്ക സയന്‍സ് പോര്‍ട്ടലും കേരള ശാസ്ത്രസാഹിത്യപരിഷത്ത് ബാലവേദിയും ജ്യോതിശാസ്ത്രകൂട്ടായ്മയായ ആസ്ട്രോ കേരളയും ചേര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ജ്യോതിശാസ്ത്രകോഴ്സ് സംഘടിപ്പിച്ചത്. 2022 നവംബർ 1-നു തുടങ്ങിയ കോഴ്സ് പ്രപഞ്ചത്തെക്കുറിച്ചുള്ള അടിസ്ഥാനപാഠങ്ങളും കാലം, കാലൻഡർ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, ഗ്യാലക്സി തുടങ്ങിയ കാര്യങ്ങളെപ്പറ്റി ആഴത്തിലുള്ള ശാസ്ത്രീയാറിവുകളും നേടാനും ടെലസ്കോപ്പിലൂടെയുള്ള വാനനിരീക്ഷണം പരിശീലിക്കാനുമൊക്കെ അവസരമായി.

തിരുവനന്തപുരം ജില്ലയിൽ വെമ്പായം നെടുവേലി ഹയർ സെക്കൻഡറി സ്കൂൾ, ഏറണാകുളത്ത് ആലുവ വൈ‌എംസി‌എ, പാലക്കാട്ട് കുനിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ, കണ്ണൂരിൽ പയ്യന്നൂർ വാനനിരീക്ഷണകേന്ദ്രം എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. ഓറിയോൺ, ആൻഡ്രോമിഡ, മിൽക്കിവേ, സിറിയസ് എന്നിങ്ങനെയാണ് യഥാക്രമം ക്യാമ്പുകൾക്കു പേര്. തിങ്കളാഴ്ച രാവിലെ 10-നു തുടങ്ങിയ ക്യാമ്പുകൾ ചൊവ്വാഴ്ച രാവിലെ 9-വരെ തുടരും. പാലക്കാട്ടെ ക്യാമ്പ് ചൊവ്വയും ബുധനും ആണ്. ജ്യോതിശാസ്ത്രവിദഗ്ദ്ധനും ഒട്ടേറെ ജ്യോതിശാസ്ത്രഗ്രന്ഥങ്ങളുടെ കർത്താവും കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ മുൻ അദ്ധ്യക്ഷനുമായ പ്രൊഫ. കെ. പാപ്പൂട്ടിയാണ് കോഴ്സ് ഡയറക്ടർ. ജ്യോതിശ്ശാസ്ത്രജ്ഞരും പ്രഗത്ഭരായ അദ്ധ്യാപകരും നേതൃത്വം നല്കുന്ന ക്ലാസുകളും സംവാദങ്ങളും ചോദ്യോത്തരസെഷനുകളും ചേർന്നതാണു പഠനം. മാനത്തു നോക്കുമ്പോൾ എന്ന ആമുഖക്ലാസോടെ തുടങ്ങിയ കോഴ്സിൽ വാനനിരീക്ഷണവും കാലഗണനയും, ജ്യോതിശാസ്ത്രത്തിന്റെ വളര്‍ച്ചയും വികാസവും, സൗരയൂഥം, നെബുലകളും ഗാലക്സികളും, പ്രപഞ്ചചിത്രം ന്യൂട്ടൻ വരെ, നക്ഷത്രങ്ങളുടെ ജനനവും പരിണാമവും, ആധുനികപ്രപഞ്ചചിത്രം, ടെലിസ്കോപ്പിന്റെ കഥ എന്നീ വിഷയങ്ങളാണ് ഉണ്ടായിരുന്നത്. ഇവയിൽ ഊന്നി ‘സ്പുട്നിക് മുതൽ ജെയിംസ് വെബ്ബ് വരെ’ പോലെയുള്ള ക്ലാസുകളും. കൂടാതെ വാനനിരീക്ഷണത്തിനുള്ള മൊബൈൽ ആപ്പുകൾ പരിചയപ്പെടുത്തുന്ന സെഷനും അസ്ട്രോ ഫോട്ടോഗ്രഫി പരിശീലനവും അടക്കം അമച്വർ അസ്ട്രോണമർ ആവാൻ വേണ്ട അടിസ്ഥാനകാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയിരുന്നു.

ഓൺലൈൻ ക്ലാസുകളിലൂടെ മനസിലാക്കിയ കാര്യങ്ങളുടെ പ്രായോഗികപ്രവർത്തനങ്ങൾക്കും നിരീക്ഷണപരീക്ഷണങ്ങൾക്കും ആയിരുന്നു ക്യാമ്പുകളിൽ ഊന്നൽ. നിഴൽയന്ത്രം സ്ഥാപിച്ചുകൊണ്ടായിരുന്നു ക്യാമ്പുകളുടെ ഉദ്ഘാടനം. തുടർന്ന് പിൻഹോൾ ക്യാമറ നിർമ്മാണം, സൗരയൂഥപരിചയവും മാതൃകനിർമ്മാണവും, ആംഗിൾ ഡാംഗിൾ മീറ്റർ അഥവ സൂര്യദർശിനി, സമാന്തരഭൂമി, ഋതുഭേദങ്ങളുടെ ജ്യാമിതി തുടങ്ങിയ വിഷയങ്ങളുടെ അവതരണം ആയിരുന്നു. ഋതുഭേദങ്ങളുടെ കാരണം, അച്ചുതണ്ടിന്റെ ചരിവ്, അയനചലനങ്ങൾ എന്നിവ ത്രിമാനമാതൃക ഉപയോഗിച്ചു വിശദീകരിച്ചു. മൂന്നുമണിയോടെ നിഴൽയന്ത്രം പരീക്ഷണം പൂർത്തിയാക്കി അതിൻ്റെ ശാസ്ത്രം ചർച്ച ചെയ്തു. തുടർന്ന് ടെലസ്കോപ്പ് നിർമ്മാണത്തിൻ്റെ അവതരണവും പരിശീലനവും വിവിധതരം ടെലസ്കോപ്പുകളെ പരിചയപ്പെടുത്തലും ആയിരുന്നു.സന്ധ്യയ്ക്കു സൂര്യാസ്തമയം നിരീക്ഷിക്കുകയും അതിനോടു ബന്ധപ്പെട്ട ശാസ്ത്രകാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. അതിനുമുമ്പായി ആകാശത്തെ പരിചയപ്പെടുത്തി. വാനനിരീക്ഷണത്തിൻ്റെ അടിസ്ഥാനപാഠങ്ങളും നക്ഷത്രമാപ്പ് ഉപയോഗവും പരിശീലിപ്പിച്ചു. ഇരുൾ വീണതോടെ ആസ്ട്രോഫോട്ടോഗ്രഫിയുടെ അടിസ്ഥാനപാഠങ്ങൾ അഭ്യസിക്കലായി. അതും കഴിഞ്ഞ് ആയിരുന്നു ആകാശനിരീക്ഷണവും ആസ്ട്രോഫോടോഗ്രാഫിയും. ഫോൺ ഉപയോഗിച്ച് ആകാശചിത്രങ്ങൾ പകർത്താനുള്ള പരിശീലനത്തിലൊക്കെ വമ്പിച്ച ആവേശമായിരുന്നു പങ്കാളികൾക്ക്.

മൂടിനിന്ന മാനം രാത്രിയോടെ തെളിഞ്ഞപ്പോൾ ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, രാശികൾ, കൃത്രിമോപഗ്രഹങ്ങൾ, മറ്റു ഗ്രഹങ്ങളുടെ ഉപഗ്രഹങ്ങൾ, മറ്റ് ആകാശവസ്തുക്കൾ എന്നിവയെയൊക്കെ തിരിച്ചറിയാനും ദൂരദർശിനിയിലൂടെ നിരീക്ഷിക്കാനും ഒക്കെ കിട്ടിയ അവസരം അവർ മതിയാവോളം ആസ്വദിച്ചു. രാവിലെ സൂര്യോദയനിരീക്ഷണവും കഴിഞ്ഞേ ക്യാമ്പു പിരിയൂ.

 

ഈ ക്രിസ്തുമസും ന്യൂഇയറും കളറാക്കാൻ പൂജയും ഒപ്പം കൈ നിറയെ ഓഫറുകളും

https://www.facebook.com/varthatrivandrumonline/videos/497720782463157

 

 




Latest

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള...

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം...

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.110പേർ മരണപെട്ടു എന്നാണ് പ്രാഥമിക നിഗമനം

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.മദ്യപിച്ചെത്തുന്ന പ്രതി...

മേശ നീക്കിയിട്ട് വാതില്‍ തുറക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഗ്ലാസ് വീണ് പൊട്ടി കാലിൽ കുത്തിക്കയറി, 5 വയസുകാരന് ദാരുണാന്ത്യം

കൊല്ലം കുണ്ടറയില്‍ മേശയിലുണ്ടായിരുന്ന ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരന്...

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ കെ തമ്പി അന്തരിച്ചു.

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർ കുന്ന് മുള്ളലംവിള വീട്ടിൽ കെ തമ്പി...

അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു

വർക്കല:അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു.കുട്ടിക്ക് അതിശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്...

വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി.*

തിരുവനന്തപുരം: എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്‌മ ആണ്...

സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.

ബലിപെരുന്നാള്‍ പ്രമാണിച്ച്‌ വിദ്യാലയങ്ങള്‍ക്കും സർക്കാർ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി...

കല്ലമ്പലത്ത് വാഹനാപകടത്തിൽ 20കാരൻ മരണപ്പെട്ടു

കല്ലമ്പലം: വാഹനാപകടത്തിൽ 20കാരൻ മരണപ്പെട്ടു. പുതുശ്ശേരി മുക്ക് ഇടവൂർക്കോണം അനിത മന്ദിരത്തിൽ പാപ്പച്ചന്റെ മകൻ ഗൗതം പാപ്പച്ചൻ(20) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി കല്ലമ്പലം വർക്കല റോഡിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കും...

നാവായിക്കുളത്ത് ഇരുചക്ര വാഹനത്തിൽ കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി.

നാവായിക്കുളത്ത് ഇരുചക്ര വാഹനത്തിൽ കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി. തിരുവനന്തപുരം ബാലരാമപുരം തണ്ണിക്കുഴി സ്വദേശിയായ ബേബി ലാൻ്റിൽ 42 വയസ്സുള്ള അരുൺ പ്രകാശ് ആണ് 10 കിലോയിലധികം കഞ്ചാവ് ശേഖരവുമായി...

എബിവിപി സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന് നേരെ ആക്രമണം നടന്നതില്‍ പ്രതിഷേധിച്ച്‌ എബിവിപി സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പ് വെക്കണമെന്ന് അവശ്യപ്പെട്ട്...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!