എൻ.ഐ.എ നേതൃത്വത്തിൽ പോപ്പുലർ ഫ്രണ്ട് മുന് നേതാക്കളുടെ വീടുകളിൽ വ്യാപക റെയ്ഡ്

0
55

സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് മുൻ നേതാക്കളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ്. അമ്പതിലധികം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, പാലക്കാട് തുടങ്ങിയ ജില്ലകളിലാണ് പരിശോധന നടക്കുന്നത്. പുലർച്ചെ നാലരയോടെയാണ് റെയ്ഡിനായി എൻ.ഐ.എ സംഘം എത്തിയത്. തിരുവനന്തപുരത്ത് തോന്നയ്ക്കൽ, തൊളിക്കോട് എന്നിവിടങ്ങളിലാണ് പരിശോധന.

എറണാകുളം റൂറിൽ 12 ഇടങ്ങളിലാണ് പരിശോധന. പി.എഫ്.ഐ സംസ്ഥാന സമിതി അംഗമായിരുന്ന അഷ്‌റഫ് എം.കെ മുവാറ്റുപുഴയിലെ വീട്ടിൽ അടക്കമാണ് പരിശോധന നടക്കുന്നത്. പത്തനംതിട്ട കുലശേഖരപേട്ടയിലെ പി.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന നിസാറിന്റെ വീട്ടിലാണ് പരിശോധന. കോഴിക്കോട് കുറ്റിക്കാട്ടൂരിലും നാദാപുരത്തുമാണ് റെയ്ഡ് നടക്കുന്നത്. നാദാപുരം വിലാദപുരത്ത് നൗഷാദ് എന്നയാളുടെ വീട്ടിലാണ് റെയ്ഡ്.ആലപ്പുഴ ജില്ലയിൽ നാലിടത്ത് പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലും റെയ്ഡുണ്ട്. ചന്തിരൂർ, വണ്ടാനം, വീയപുരം, കായംകുളം എന്നിവിടങ്ങളിലെ പ്രധാന പ്രവർത്തകരുടെ വീടുകളിലാണ് റെയ്ഡ്.

 

ഈ ക്രിസ്തുമസും ന്യൂഇയറും കളറാക്കാൻ പൂജയും ഒപ്പം കൈ നിറയെ ഓഫറുകളും

https://www.facebook.com/varthatrivandrumonline/videos/497720782463157