നെയ്യാറ്റിന്‍കരയിലെ ഒരു കുടുംബത്തിലെ 3 പേരുടെ മരണത്തില്‍ ആത്മഹത്യകുറിപ്പ് കണ്ടെത്തി. കടബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശം.തമിഴ് നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി പലരില്‍ നിന്നും കടം വാങ്ങി 9 ലക്ഷം കൈമാറിയിരുന്നു. പണം തിരികെ ലഭിച്ചില്ല. ഈ കടത്തിന് പലിശ നല്‍കാന്‍ വീണ്ടും വായ്പയെടുത്തു. അതും തിരിച്ചെടക്കാന്‍ കഴിഞ്ഞില്ല.
സാമ്ബത്തികമായി തകര്‍ന്നതിനാല്‍ മരിക്കുന്നുവെന്നാണ് കുറിപ്പിലുളളത്. മണിലാല്‍, ഭാര്യ സ്മിത, മകന്‍ അബി ലാല്‍ എന്നിവരെയാണ് ഇന്നലെ രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആഹാരത്തിൽ വിഷം കലർത്തി മരിച്ചു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.