ആറ്റിങ്ങൽ:ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിന്റെ പുതുവത്സര ആഘോഷ പരിപാടികൾ സംഘം പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പുതുവത്സരാഘോഷത്തോടനുബന്ധിച്ചു ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ടൂർ പ്രോഗ്രാമുകൾ സംഘം ആരംഭിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് ആറ്റിങ്ങൽ ടൗൺ യുപിഎസിന് സമീപമുള്ള ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.