നാവായികുളം : നാവായിക്കുളം ക്ഷേത്ര ഉത്സവ ആവശ്യത്തിന് എത്തിയ പവ്വർ യൂണിറ്റ് വാഹനം മറിഞ്ഞ് അതിൽ കുടുങ്ങിയ ഡ്രൈവറെ കല്ലമ്പലം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. നാവായികുളം ഡീസന്റ് മുക്ക് അയിരമൺനില ടി പി മൺസിലിൽ നഹാസ് (47) ആണ് അപകടത്തിൽപ്പെട്ടത് . വാഹനം മറിഞ്ഞ് ഡ്രൈവറുടെ കാലുകൾ വാഹനത്തിന്റെ അടിയിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു. ഞായറാഴ്ച രാത്രി 12.30 മണിക്കാണ് സംഭവം. ബ്രില്ലൈൻഡ് സൗണ്ട്സിന്റെ വാഹനമാണ് മറിഞ്ഞത്. കയറ്റത്തിൽ വാഹനം ഓഫായപ്പോൾ റിവേഴ്സ് വന്ന വാഹനം മതിലിൽ ഇടിക്കുകയും ശേഷം മറിയുകയുമായിരുന്നു എന്ന് പോലിസ് പറഞ്ഞു.
കല്ലമ്പലം ഫയർ സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്സ്. സുനിൽകുമാർ ന്റെ നേതൃത്വത്തിൽ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ മാരായ പ്രവീൺ. പി, ഷജീം. വി.എസ്., ശ്രീരാഗ് സി. പി , അരവിന്ദൻ .എം, അനീഷ് എൻ.എൽ, അരവിന്ദ് ആർ, ഹോം ഗാർഡ് സലിം എ. എന്നിവർ ഹൈഡ്രോളിക് ഉപകരണം ഉപയോഗിച്ച് വാഹനം ഉയർത്തിയാണ് ഡ്രൈവറെ രക്ഷിച്ചത്.