നാവായിക്കുളം: നാവായിക്കുളം ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ വലിയ കുളത്തിൽ ഡിഗ്രി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി.നാവായിക്കുളം രാധാകൃഷ്ണ വിലാസത്തിൽ ഗിരീഷ് ലേഖ ദമ്പതികളുടെ മകൻ അജയകൃഷ്ണൻ (21 അപ്പൂസ് ) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ അജയ കൃഷ്ണനെ വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ മൃതദേഹം കണ്ടെത്തുന്നത്.കത്തെഴുതി വെച്ചതായി സൂചനയുണ്ട്.
ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.