തലസ്ഥാനത്ത് പുഷ്പോത്സവത്തിന് ഹരം പകരുവാൻ റിഗാറ്റയുടെ താള ചുവടുകളും.നഗര വസന്തം എന്ന പേരിൽ കോർപറേഷൻ സഹകരണത്തോടെ റോസ് സൊസൈറ്റി ഒരുക്കുന്ന പുഷ്പോത്സവം ആണ് നൃത്ത വേദിക്ക് കൂടി അവസരം ഒരുക്കുന്നത്.റിഗാറ്റ നാട്യസംഗീത കേന്ദ്രത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 10 ദിവസം നീളുന്ന നൃത്തോത്സവം സംഘടിപ്പിക്കുന്നു. നിശാഗന്ധിയില്‍ നടക്കുന്ന നഗരവസന്തത്തിന്റെ ഭാഗമായായാണ് നൃത്തോത്സവം സംഘടിപ്പിക്കുന്നത്. 21ന് വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന് നഗര വസന്തം ഉദ്ഘാടനം ചെയ്യും.
22 മുതല്‍ 30 വരെ വൈകീട്ട് ആറിനാണ് നൃത്തപരിപാടികള്‍. എല്ലാ ദിവസവും അതിഥികളുടെ അവതരണത്തിനു പുറമെ, 300 ഓളം പേർ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി അണിനിരക്കുന്ന നൃത്താവിഷ്കാരവും നടക്കും. റിഗാറ്റയിലെ നാലുവയസ്സുള്ള കുഞ്ഞ് മുതൽ 76 വയസ്സുവരെയുള്ള പഠിതാവ് വരെ ഇതിൽ അണിനിരക്കും. 22ന് നീനാപ്രസാദിന്റെ മോഹിനിയാട്ടം, പാലി ചന്ദ്രയുടെ കഥക്. 23ന് ഗോപികാവര്‍മയുടെ മോഹിനിയാട്ടം, ശേഷാദ്രി അയ്യങ്കാരുടെ ഭരതനാട്യം. 24ന് പ്രിയങ്കാ വെമ്പട്ടയുടെ കുച്ചിപ്പുടി, ഉമാ ഡോഗ്രയുടെ കഥക്. 25ന് ബിജുലാ ബാലകൃഷ്ണന്റെ കുച്ചിപ്പുടി. രതീഷ് ബാബുവിന്റെ ഭരതനാട്യം. 26ന് മഥുലിതാ മൊഹാപത്രയുടെ ഒഡിസി, ദിവ്യാ രവിയുടെ ഭരതനാട്യം. 27ന് പി. രമാദേവിയുടെ കുച്ചിപ്പുടി, ദി കിരണ്‍സിന്റെ ഭരതനാട്യം. 28ന് നവ്യാനായരുടെ ഭരതനാട്യം, സൗരവ് റോയിയുടെ കഥക്, 29ന് രാജശ്രീവാര്യരുടെ ഭരതനാട്യം, രചനാ നാരായണന്‍കുട്ടിയുടെ കുച്ചിപ്പുടി. 30ന് പത്മപ്രിയയുടെയും പാര്ശ്വന്ത് എസ്. ഉപാധ്യയുടെയും ഭരതനാട്യം എന്നിവയുണ്ടായിരിക്കും.
ആറ്റിങ്ങലിൽ തരംഗമായി ബോച്ചേയും ഹണിറോസും
https://www.facebook.com/varthatrivandrumonline/videos/906028633729617