മുതലപൊഴിയില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടം.ഒരു മരണം

0
444

മുതലപൊഴിയില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടം. അഞ്ച്‌തെങ്ങ് സ്വദേശികള്‍ പോയ വള്ളമാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. വള്ളത്തില്‍ നാല് പേര്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.രക്ഷപ്പെടുത്തിയവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഴയ്ക്കിടെ അതിശക്തമായ തിരയുണ്ടായിരുന്നതാണ് അപകടത്തിന് കാരണമായത്.