ജില്ലയിലെ രക്ഷാപ്രവർത്തന സംവിധാനങ്ങളുടെ കാര്യക്ഷമത പരീക്ഷിച്ചു മോക് ഡ്രിൽ.

 

സമയം രാവിലെ 9 മണി. നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍, ചിറയിന്‍കീഴിലെ കീഴാറ്റിങ്ങല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഫയര്‍ എഞ്ചിന്‍ ചീറിപ്പായുന്നു. നദിയില്‍ ഒഴുക്കില്‍പെട്ട ആളുകളെ നിമിഷനേരം കൊണ്ട് കരയ്‌ക്കെത്തിക്കുന്നു. പ്രദേശവാസികളില്‍ അമ്പരപ്പും കൗതുകവും. സമയം രാവിലെ 9.37, കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ആറാട്ട് വഴി ബീച്ചിലേക്ക് സൈറണ്‍ മുഴക്കി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ ഫയര്‍ ടെന്‍ഡര്‍, പൊലീസ് ജീപ്പുകള്‍ എന്നിവ പാഞ്ഞെത്തി. തൊട്ടുപിന്നാലെ ആംബുലന്‍സുകളുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നു. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പ്രളയ-ഉരുള്‍പൊട്ടല്‍ സാധ്യത തയാറെടുപ്പുകളുടെ ഭാഗമായുള്ള മോക്ഡ്രില്ലിലെ കാഴ്ചകള്‍ ഇങ്ങനെയായിരുന്നു.

ദേശീയദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെമ്പാടും നടന്ന മോക് ഡ്രില്ലിന്റെ ഭാഗമായി ജില്ലയില്‍ വിവിധ താലൂക്കുകളിലായി അഞ്ച് പഞ്ചായത്തുകളിലാണ് സാങ്കല്‍പിക പ്രളയ സാഹചര്യം സൃഷ്ടിച്ച് മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയത്. തിരുവനന്തപുരം ഉള്‍പ്പെടെ എല്ലാ ജില്ലകളിലും അതിതീവ്ര മഴയും റെഡ് അലര്‍ട്ടും പ്രഖ്യാപിക്കപ്പെട്ട സാഹചര്യം സൃഷ്ടിച്ചാണ് മോക് ഡ്രില്‍ നടത്തിയത്. ചെങ്കല്‍, പൂവച്ചല്‍, വെള്ളനാട്, കടയ്ക്കാവൂര്‍, കഠിനംകുളം എന്നീ പഞ്ചായത്തുകളിലാണ് മോക് ഡ്രില്‍ നടന്നത്. കഠിനംകുളത്ത് എയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനവും നടന്നു. നെയ്യാറ്റിന്‍കര ചെങ്കല്‍ പഞ്ചായത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ പങ്കാളിത്തവുമുണ്ടായിരുന്നു. ജില്ലയില്‍ പ്രളയ സമാനസാഹചര്യമുണ്ടായാല്‍ ദുരന്തനിവാരണ സംവിധാനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം. താലൂക്ക് തലങ്ങളിലും ജില്ലാ തലത്തിലും രൂപീകരിച്ച ദുരന്ത പ്രതികരണ സേനയുടെ (ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീം) ഇന്‍സിഡന്റ് കമാന്‍ഡ് പോസ്റ്റ്, എമര്‍ജന്‍സ് ഓപ്പറേഷന്‍ സെന്ററുകള്‍ വഴിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ജില്ലാ തലത്തില്‍ ജില്ലാ കളക്ടറുടെ ചുമതല വിഹിക്കുന്ന എഡിഎം അനില്‍ ജോസ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി. ജയമോഹന്‍ എന്നിവരുടെ നേതൃത്വത്തിലും താലൂക്ക് തലങ്ങളില്‍ വിവിധ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. താലൂക്ക് തലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍, ആംബുലന്‍സുകള്‍, ആശുപത്രി സൗകര്യം തുടങ്ങിയവ മോക് ഡ്രില്ലിന്റെ ഭാഗമായി സജ്ജമാക്കിയിരുന്നു. കളക്ടറേറ്റില്‍ സജ്ജമാക്കിയ ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രതിനിധി നിരീക്ഷകനായി എത്തിയിരുന്നു. മോക്ഡ്രില്‍ സംഘടിപ്പിച്ച കേന്ദ്രങ്ങളിലും പ്രത്യേക നിരീക്ഷകന്‍ സന്ദര്‍ശിച്ചു.

Latest

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള...

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം...

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.110പേർ മരണപെട്ടു എന്നാണ് പ്രാഥമിക നിഗമനം

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.മദ്യപിച്ചെത്തുന്ന പ്രതി...

മേശ നീക്കിയിട്ട് വാതില്‍ തുറക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഗ്ലാസ് വീണ് പൊട്ടി കാലിൽ കുത്തിക്കയറി, 5 വയസുകാരന് ദാരുണാന്ത്യം

കൊല്ലം കുണ്ടറയില്‍ മേശയിലുണ്ടായിരുന്ന ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരന്...

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ കെ തമ്പി അന്തരിച്ചു.

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർ കുന്ന് മുള്ളലംവിള വീട്ടിൽ കെ തമ്പി...

അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു

വർക്കല:അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു.കുട്ടിക്ക് അതിശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്...

വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി.*

തിരുവനന്തപുരം: എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്‌മ ആണ്...

സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.

ബലിപെരുന്നാള്‍ പ്രമാണിച്ച്‌ വിദ്യാലയങ്ങള്‍ക്കും സർക്കാർ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി...

എബിവിപി സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന് നേരെ ആക്രമണം നടന്നതില്‍ പ്രതിഷേധിച്ച്‌ എബിവിപി സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പ് വെക്കണമെന്ന് അവശ്യപ്പെട്ട്...

യുവതിയെ സഹോദരൻ അടിച്ചുകൊന്നു.

യുവതിയെ സഹോദരൻ അടിച്ചുകൊന്നു. തിരുവനന്തപുരം മണ്ണന്തല മുക്കോലക്കലാണ് ദാരുണ സംഭവം നടന്നത്. പോത്തൻകോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ ഷംസാദ് രാത്രി ഏഴ് മണിയോടെയ...

നഷ്ടപരിഹാര തുക കൈമാറും

നെടുമങ്ങാട് നിയോജകമണ്ഡലത്തില്‍ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മാണം തുടങ്ങിയ പഴകുറ്റി മംഗലപുരം റോഡിന്റെ മുക്കംപാലമൂട് മുതല്‍ പോത്തന്‍കോട് വരെയുള്ള റീച്ചിന്റെ ഭൂമി ഏറ്റെടുക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരതുക കൈമാറും. ജൂണ്‍ 21 ഉച്ചയ്ക്ക് 1.30ന് കളക്ടറേറ്റ്...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!