നെയ്യാറ്റിൻകര വെള്ളറടയില്‍ എംഡിഎംഎയുമായി രണ്ടുപേർ പിടിയില്‍. പിടിയിലായതില്‍ ഒരാള്‍ ലഹരി കടത്തിയ കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
പൊലീസിന്റെ ഡാൻസാഫ് ടീം നടത്തിയ പരിശോധനയില്‍ ചന്ദ്രമംഗലം സ്വദേശി അനീഷ്, വിതുര സ്വദേശി അമല്‍ദേവ് എന്നിവരാണ് പിടിയിലായത്.
ബാംഗ്ലൂരില്‍ ടാറ്റൂ സ്ഥാപനത്തിലെ ജീവനക്കാരനാണ് അനീഷ്. ചെണ്ട വാദ്യ കലാകാരനാണ് അമല്‍ദേവ്. ലഹരി മരുന്നുമായി ബസ് മാർഗം നാഗർകോവിലില്‍ എത്തിയ അനീഷിനെ അമല്‍ദേവ് ബൈക്കില്‍ എത്തി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്. വിതുര, പാങ്ങോട്, തുടങ്ങിയ സ്റ്റേഷനുകളിലെ കഞ്ചാവ് കേസിലെ പ്രതിയാണ് പിടിയിലായ അമല്‍ദേവ്. അതേസമയം അനീഷ് മുമ്ബും സമാനമായ കേസുകളില്‍ പിടിയില്‍ ആയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.