ചങ്ങനാശ്ശേരി: നായർ സർവിസ് സൊസൈറ്റി സമുദായാചാര്യൻ മന്നത്ത് പത്മനാഭന്‍റെ 147ാമത് ജയന്തി ആഘോഷങ്ങൾ പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കും.
ഇന്ന് രാവിലെ 10.45ന് ജയന്തി സമ്മേളനം മുൻ രാജ്യസഭ അംഗം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ സി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. എൻ.കെ. പ്രേമചന്ദ്രൻ എം.പി. അനുസ്മരണ പ്രഭാഷണം നടത്തും.