പാലക്കാട്: ഗജരാജന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു. ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ ഉത്സവങ്ങളിലെല്ലാം തിടമ്പേറ്റിയിട്ടുള്ള ആനയാണ് മംഗലാംകുന്ന് അയ്യപ്പന്‍. ഒട്ടേറെ ആരാധകരുള്ള ആനയായിരുന്നു അയ്യപ്പന്‍.