തിരുവനന്തപുരം : അപസ്മാര അവബോധ ദിനത്തിന്റെ ഭാഗമായുള്ള പര്‍പ്പിള്‍ ദിനത്തില്‍ തലസ്ഥാനത്ത് ലുലു വാക്കത്തോൺ. ലുലു മാളും, അക്കാദമി ഓഫ് പീഡിയാട്രിക് ന്യൂറോളജി ഓഫ് കേരളയും ചേര്‍ന്ന് സംഘടിപ്പിച്ച വാക്കത്തോണില്‍ ആയിരത്തിലധികം പേര് പങ്കെടുത്തു. പാരാലിംപ്യന്‍ സിദ്ധാര്‍ത്ഥ ബാബു വാക്കത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്റലിജന്‍സ് ബ്യൂറോ ഐജി ശ്യാം സുന്ദര്‍ മുഖ്യാതിഥിയായിരുന്നു. അപസ്മാരത്തെ കുറിച്ചുള്ള തെറ്റായ ധാരണകള്‍ക്കെതിരെ അവബോധം സൃഷ്ടിയ്ക്കുക, രോഗ ബാധിതര്‍ക്ക് പിന്തുണ നല്‍കുക എന്നീ സന്ദേശങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ലുലു വാക്കത്തോണ്‍ സംഘടിപ്പിച്ചത്.