ആടിയുലഞ്ഞ് ത്രിതലം

ഇത്തവണത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പലയിടങ്ങളിലും പ്രവചനാതീതം ആയിരുന്നു. പലയിടങ്ങളിലും മുന്നണികൾ തങ്ങളുടെ സിറ്റിംഗ് സീറ്റിൽ ഉൾപ്പെടെ തകർന്നു വീഴുന്ന കാഴ്ചയാണ് ഇത്തവണ കാണാൻ കഴിഞ്ഞത്. ഇലക്ഷൻ കഴിഞ്ഞപ്പോൾ പഞ്ചായത്ത് പ്രസിഡണ്ട് ആകാനും പഞ്ചായത്ത് അംഗങ്ങൾ ആകാനും തയ്യാറെടുത്തു നിന്ന് പലരും ഇന്ന് ആശയക്കുഴപ്പത്തിലാണ്.

അട്ടിമറി വിജയങ്ങൾ ആണ് പലയിടങ്ങളിലും കാണാൻ സാധിച്ചത്. ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ കാര്യമായ മാറ്റങ്ങൾ ഒന്നും ഉണ്ടാക്കാൻ സാധിക്കാതിരുന്ന ബിജെപി ഇത്തവണ അവരുടെ കരുത്ത് തെളിയിച്ചിരിക്കുകയാണ് .
തിരഞ്ഞെടുപ്പ് ഫലത്തിൽ കൈവിട്ടുപോയ ചില പഞ്ചായത്തുകളെ പരിചയപ്പെടാം.



ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ഭാഗമായ ചെറുന്നിയൂർ പഞ്ചായത്തിൽ കോൺഗ്രസ് ആദ്യമായി അധികാരത്തിൽ എത്തിയിരിക്കുകയാണ്. 14 വാർഡുകളിൽ നിന്ന് ഏഴ് സീറ്റ് നേടിയാണ് കോൺഗ്രസ് വിജയം കൈവരിച്ചത്. വർഷങ്ങളായി ഇടത് ചായ്‌വുള്ള പഞ്ചായത്തിൽ കഴിഞ്ഞതവണ കോൺഗ്രസിന് ഒരു സീറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.



കിളിമാനൂർ ഗ്രാമപഞ്ചായത്ത്

വർഷങ്ങളായുള്ള ഇടത് ആധിപത്യത്തിന് തടയിട്ടിരിക്കുകയാണ് കിളിമാനൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി കോൺഗ്രസ് തങ്ങളുടെ ആധിപത്യം പഞ്ചായത്തിൽ നേടിയിരിക്കുകയാണ്. 15 വാർഡിൽ 10ഉം നേടി കോൺഗ്രസ് പഞ്ചായത്ത് ഭരണം കയ്യടക്കി.



കരവാരം ഗ്രാമ പഞ്ചായത്ത്

എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ കൂടി വിജയിച്ചിരുന്ന കരവാരം ഗ്രാമപഞ്ചായത്ത് ബിജെപി വൻ വിജയം കൊയ്തെടുത്തിരിക്കുകയാണ്. പഞ്ചായത്തിലെ 18 സീറ്റുകളിൽ 9 സീറ്റും ബിജെപി നേടുകയുണ്ടായി. എൽഡിഎഫ് അഞ്ചിലേക്കും യുഡിഎഫ് രണ്ടിലേക്കും ഒതുങ്ങി എന്നതും പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വസ്തുത കൂടിയാണ്. നിലവിൽ പഞ്ചായത്തിൽ എസ്ഡിപിഐ രണ്ടു സീറ്റുകൾ നേടി .



മുദാക്കൽ ഗ്രാമപഞ്ചായത്ത്

ആർക്കും ഭൂരിപക്ഷം ലഭിക്കാതെ മുദാക്കൽ. എന്നാൽ നിലവിലെ സാഹചര്യത്തിൽ ബിജെപിയാണ് ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ കക്ഷി. കഴിഞ്ഞതവണ യുഡിഎഫ് ഭരിച്ച ഗ്രാമപഞ്ചായത്തിൽ ഇത്തവണ ബിജെപി 7 സീറ്റ് നേടുകയുണ്ടായി. എൽഡിഎഫ് 6ഉം കോൺഗ്രസ് 5ഉം  സ്വതന്ത്രർ രണ്ടുo സീറ്റുകൾ വീതമാണ് നേടിയത്. ഭരണം നേടണമെങ്കിൽ സ്വതന്ത്രൻമാരുടെ പിന്തുണ വേണം. പിടിച്ചടക്കാൻ എൽഡിഎഫ് സ്വതന്ത്രരുടെ സഹായം ഇതിനോടകം തേടിയിട്ടുണ്ട്.



നഗരൂർ ഗ്രാമപഞ്ചായത്ത്

ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ നഗരൂർ ഗ്രാമപഞ്ചായത്ത് തൂക്ക് സഭയാണ്. 17 വാർഡുകളുള്ള പഞ്ചായത്തിൽ ആർക്കും ഭൂരിപക്ഷം ഇല്ല. പാവൂർ കോണം വാർഡിൽ വിജയിച്ച സ്വതന്ത്ര സഹായത്തോടെ ഭരണം നിലനിർത്താൻ എൽഡിഎഫും പിടിച്ചെടുക്കാൻ കോൺഗ്രസും ചരടുവലി ആരംഭിച്ചുകഴിഞ്ഞു. നഗരൂർ വാർഡിൽ വിജയിച്ച എസ്ഡിപിഐ സ്ഥാനാർഥിയുടെ സഹായവും ഇരുമുന്നണികളും തേടുന്നുണ്ട്.



വാമനപുരം ഗ്രാമപഞ്ചായത്ത്

ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം വാമനപുരം ഗ്രാമപഞ്ചായത്തിലെ സ്ഥാനാർഥികളെയും ആശയക്കുഴപ്പത്തിലാക്കി. ആർക്കും ഭൂരിപക്ഷം ഇല്ല എന്നുള്ളത് വാമനപുരംഗ്രാമ പഞ്ചായത്തിനെയും വലയ്ക്കുന്നു. കഴിഞ്ഞ തവണ എൽഡിഎഫ് ഭരിച്ച വാമനപുരം ഗ്രാമപഞ്ചായത്തിൽ ഇത്തവണ എൽഡിഎഫ്- 7  കോൺഗ്രസ് -6 ബിജെപി- 2 എന്ന നിലയിലാണ് ഫലം പുറത്തുവന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ ബിജെപി സ്ഥാനാർഥികളുടെ പിൻബലത്തോടുകൂടി മാത്രമേ അധികാരം കയ്യടക്കാൻ സാധിക്കുകയുള്ളൂ.



പുളിമാത്ത് ഗ്രാമപഞ്ചായത്ത്

പുളിമാത്ത് ഗ്രാമപഞ്ചായത്ത് തിരിച്ചുപിടിച്ച് തങ്ങളുടെ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് യുഡിഎഫ്. 2010 പഞ്ചായത്ത് ഭരിച്ചിരുന്ന യുഡിഎഫിന് 2015ൽ പഞ്ചായത്ത് നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ നിലവിൽ 10 സീറ്റുകളാണ് യുഡിഎഫ് നേടിയത്. എൽഡിഎഫിന് 7ഉം ബിജെപിക്ക് രണ്ടും സീറ്റുകളാണ് പഞ്ചായത്തിലുള്ളത്.

ഇത്തരത്തിൽ പല ഗ്രാമപഞ്ചായത്തുകളും നിശ്ചിത ഭൂരിപക്ഷം തെളിയിക്കാൻ ആകാതെ ആടിയുലഞ്ഞു നിൽക്കുന്ന കാഴ്ചയാണ് ഇത്തവണ നമുക്ക് കാണാൻ കഴിയുന്നത്. പലയിടങ്ങളിലും സ്വതന്ത്രൻമാരും പാർട്ടി റിബലുകളും മുന്നണികൾക്ക് ഒരു വലിയ വെല്ലുവിളിയായി തീർന്നിട്ടുണ്ട്. ഡിസംബർ 21ന് പഞ്ചായത്ത് ഭരണം ഏറ്റെടുക്കണമെന്ന് നിർദ്ദേശം വന്നിരിക്കുന്നതിനാൽ ഭരണം കയ്യടക്കാൻ മുന്നണികളെല്ലാം നെട്ടോട്ടമോടുകയാണ്.
[fb_plugin video href=”https://www.facebook.com/107537280788553/videos/856351095125427″ ]



Latest

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി എം പ്രദീപിനെ തെരഞ്ഞെടുത്തു

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ...

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി. തൊണ്ടി മുതല്‍...

ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം പിടിയിൽ

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം...

കിളിമാനൂർ കാരറ്റ് പേടികുളത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത അയൽവാസിയെ വെട്ടിക്കൊന്നു

കിളിമാനൂർ കാരേറ്റ് പേടികുളത്ത് അയൽവാസിയെ വെട്ടിക്കൊന്നു .കാരേറ്റ് സ്വദേശി ബാബുരാജ് (64)...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!