കരമന നദിയിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നദിയുടെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. ഒരു സാഹചര്യത്തിലും നദിയിൽ ഇറങ്ങുകയോ നദി മുറിച്ചു കടക്കുകയോ ചെയ്യരുത്. അവശ്യഘട്ടങ്ങളിൽ അധികൃതരുടെ നിർദേശമുണ്ടായാൽ പ്രളയ സാധ്യതാ മേഖലയിൽ നിന്ന് മാറി താമസിക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിക്കുന്നു – ജില്ലാ ഇൻഫർമേഷൻ ഓഫിസർ, തിരുവനന്തപുരം (2024 നവംബർ 08 )