തിരുവനന്തപുരം: കാൽവഴുതി കുളത്തിലേക്ക് വീണ വയോധിക മരണപ്പെട്ടു. കല്ലറ നീർമൺ കടവ് വാലുപച്ചയിൽ വീട്ടിൽ സരസ്വതി (88) ആണ് മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ വീടിനുള്ളിൽ കാണാത്തതിനെ തുടർന്ന് ഉള്ള അന്വേഷണത്തിലാണ് സമീപത്തുള്ള കുളത്തിൽ വീണ് മരിച്ച നിലയിൽ കാണപ്പെട്ടത്. പത്മാവതി, സുരേന്ദ്രൻ(Late), ഇന്ദിര(Late), പുഷ്പലേഖ, ലതിക, ഷീല, സുദർശനൻ എന്നിവർ മക്കളാണ്. പാങ്ങോട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തി നായി മെഡിക്കൽ കോളേജിലേക്ക് മാറ്റും.