ബത്തേരി : ബത്തേരി നഗരത്തിലിറങ്ങി വഴിയാത്രക്കാരനെ ആക്രമിച്ച കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഒരു പകൽ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ ഉത്തരവ്. ഗൂഡല്ലൂരിൽ രണ്ടു പേരെ കൊലപ്പെടുത്തിയ പിഎം 2 എന്നറിയപ്പെടുന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി മുത്തങ്ങ പന്തിയിലെ കൂട്ടിലടയ്ക്കാൻ ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിങ്ങിന്റെ ഉത്തരവെത്തിയത്.
ഉത്തരവ് ലഭ്യമായ ഉടൻ തന്നെ ആർആർടി സംഘം കാട്ടാന നിൽക്കുന്ന പഴുപ്പത്തൂർ വനാതിർത്തിയിൽ എത്തി. സമയം വൈകിയതിനാൽ ഇന്നു പുലർച്ചെയാകും മയക്കുവെടി വയ്ക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുക. ജനരോഷം ഉയരുകയും മുസ്‌ലിം യൂത്ത് ലീഗും നഗരസഭാ കൗൺസിലർമാരും വൈൽഡ് ലൈഫ് ഓഫിസിലേക്ക് മാർച്ച് നടത്തുകയും ചെയ്തതോടെയാണ് ആനയെ പിടികൂടുന്നതിനുള്ള നടപടികളിലേക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡൻ നീങ്ങിയത്.
ഉത്തരവെത്താതെ പിൻവാങ്ങില്ലെന്നറിയിച്ച് നഗരസഭാ കൗൺസിലർമാർ വൈൽഡ് ലൈഫ് ഓഫിസിന് മുൻപിൽ കുത്തിയിരിക്കുകയും ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, നഗരസഭാ അധ്യക്ഷൻ ടി.കെ.രമേഷ് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ വാർഡനെ ഉപരോധിക്കുകയും ചെയ്തതോടെ ആനയെ പിടിക്കാനുള്ള ഉത്തരവിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഒപ്പുവച്ചു.
ദ്രുതഗതിയിൽ ബൈപ്പാസ് റോഡ് നിർമ്മാണം, ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണം ഇതുവരെ
https://www.facebook.com/varthatrivandrumonline/videos/2184376778411958