വാമനപുരം അമ്പലമുക്കിൽ കാറും ഫർണിച്ചർ കയറ്റിവന്ന മിനി ലോറിയും കൂട്ടിയിടിച്ച് അപകടം.തിരുവനന്തപുരം ഭാഗത്തേക്ക് പോയ പിക്കപ്പും കിളിമാനൂർ ഭാഗത്തേക്ക് പോയ കാർ തമ്മിൽ ആണ് അപകടം നടന്നത്.
കാറിൽ ഉണ്ടായിരുന്ന ചിറയിൻകീഴ് മുടപുരം സ്വദേശി ഹരി (33) ഗുരുതരമായി പരിക്കേറ്റു. പിക്കപ്പ് ഡ്രൈവർ ആലുവ സ്വദേശി നാസറിനും പരിക്കേറ്റു.