പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സ്ത്രീക്ക് ഒരു വർഷം കഠിനതടവ് വിധിച്ച് അതിവേഗ പോക്‌സോ കോടതി.കാട്ടാക്കട മണ്ണൂർക്കര സ്വദേശി സർജനത്ത് ബീവി (66) യെയാണ് കോടതി ശിക്ഷിച്ചത്. കഠിന തടവിന് പുറമേ 20,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഈ പണം ഇരയായ ആണ്‍കുട്ടിക്ക് നല്‍കണം. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം കൂടി അധിക കഠിന തടവ് അനുഭവിക്കണമെന്നും ശിക്ഷാവിധിയില്‍ വ്യക്തമാക്കുന്നു.
2023 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലേക്ക് സൈക്കിളില്‍ പോയ കുട്ടിയെ പ്രതി ധരിച്ചിരുന്ന വസ്ത്രവും അടിവസ്ത്രവും ഉയർത്തി നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. പലതവണയായി ഈ പ്രവർത്തി ആവർത്തിച്ചെന്നും കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു.