നന്ദൻകോട് കൂട്ടക്കൊല കേസില്‍ പ്രതി കേഡല്‍ ജിൻസണ് രാജയ്ക്ക് ജീവപര്യന്തം ശിക്ഷ. കേസില്‍ കേഡല്‍ കുറ്റക്കാരനെന്ന് ശിക്ഷ സംബന്ധിച്ച വാദത്തില്‍ ഇന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പന്ത്രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു.
തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷൻസ് കോടതി ജഡ്ജി കെ വിഷ്ണുവാണ് ശിക്ഷ പ്രഖ്യാപിച്ചത്. മാതാപിതാക്കളെയും സഹോദരിയെയുമടക്കം 4 പേരെ നന്തന്‍കോട്ടെ വീട്ടില്‍ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് പ്രതി കേഡല്‍ ജീന്‍സണ്‍ രാജയ്ക്ക് (34) ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുന്നത്.
പിഴത്തുക കേസിലെ സാക്ഷിയായ അമ്മാവന് ജോസ് സുന്ദരത്തിനു നല്‍കാനും കോടതി വിധിച്ചു. കേഡലിന്റെ അമ്മയുടെ സഹോദരനായ ജോസ് ഇവരുടെ വീടിന് അടുത്തുള്ള 4 സെന്റ് സ്ഥലവും വീടും കേഡലിന്റെ അമ്മയ്ക്ക് എഴുതി നല്‍കിയിരുന്നു. ഇപ്പോള്‍ ആരോരും സഹായമില്ലാതെ വീല്‍ ചെയറില്‍ കഴിയുന്ന ജോസിനു പിഴത്തുക നല്‍കാനാണു വിധി.