സർക്കാർ കണ്ണാശുപത്രിയിൽ ഗുരുതര വീഴ്ച… കണ്ണാശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു

ഇടതു കണ്ണിന് നൽകേണ്ട ചികിത്സ വലതു കണ്ണിന് മാറി നൽകി. സംഭവത്തിൽ തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു. ഇടതു കണ്ണിന് എടുക്കേണ്ട കുത്തിവെയ്പ്പ് വലതു കണ്ണിന് എടുക്കുകയായിരുന്നു. കണ്ണിലെ നീർക്കെട്ട് കുറയാൻ നൽകുന്ന കുത്തിവെയ്പ്പാണ് മാറി വലത് കണ്ണിന് നൽകിയത്. ബീമാപ്പള്ളി സ്വദേശിനിയായ 59കാരിയ്ക്കാണ് ചികിത്സ മാറി നൽകിയത്.

കഴിഞ്ഞ ഒരാഴ്ചയായി ഇവർ സർക്കാർ കണ്ണാശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്. ഇടതുകണ്ണിന് കാഴ്ചക്ക് മങ്ങലുള്ളതിനാലാണ് ചികിത്സ തേടിയത്. തുടർന്ന് മൂന്നാം തീയതിക്ക് മുമ്പ് കുത്തിവെയ്പ്പ് എടുക്കണമെന്ന് പറഞ്ഞതിൻറെ അടിസ്ഥാനത്തിൽ രണ്ടാം തീയതി ആശുപത്രിയിലെത്തുകയായിരുന്നുവെന്ന് 59കാരിയുടെ മകൻ പറഞ്ഞു. രണ്ടാം തീയതി ആശുപത്രിയിലെത്തി ഇടതു കണ്ണിന് കുത്തിവെയ്പ്പ് എടുക്കുന്നതിനായുള്ള കാര്യങ്ങൾ ചെയ്തു.

ഇതിനിടയിൽ കുത്തിവെയ്പ്പിൻറെ മരുന്ന് ആശുപത്രിയിൽ ഇല്ലാത്തതിനാൽ ഡോക്ടർ പറഞ്ഞതനുസരിച്ച് ഒരാൾക്ക് ആറായിരം രൂപ ഗൂഗിൾ പേ ചെയ്ത് നൽകി മരുന്ന് വരുത്തിക്കുകയായിരുന്നുവെന്നും മകൻ പറയുന്നു. മരുന്ന് എത്തിയശേഷം നീർക്കെട്ടുള്ള ഇടതു കണ്ണിന് കുത്തിവെയ്പ്പ് എടുക്കേണ്ടതിന് പകരം ഡോക്ടർ വലതുകണ്ണിന് കുത്തിവെയ്പ്പെടുക്കുകയായിരുന്നു. ചികിത്സയിൽ വീഴ്ചയുണ്ടായ സംഭവത്തിൽ കുടുംബത്തിൻറെ പരാതിയിലാണ് ഡോക്ടർക്കെതിരെ നടപടിയെടുത്തത്.

കണ്ണ് മരവിപ്പിച്ചശേഷം ഓപ്പറേഷൻ തിയറ്ററിൽ വെച്ച് നൽകുന്ന ചികിത്സയാണ് മാറിപ്പോയത്. തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിലെ അസി.പ്രഫ എസ്എസ് സുജീഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇടതുകണ്ണിന് തുടർ ചികിത്സ ആവശ്യമാണ്. ഇന്ന് ഇവർ വീണ്ടും ചികിത്സക്ക് ആശുപത്രിയിൽ എത്തിയിട്ടുണ്ട്. അന്വേഷണത്തിൻറെ ഭാഗമായി ഇവരുടെ മൊഴിയെടുക്കും. കുത്തിവെപ്പെടുത്ത വലതു കണ്ണിന് നിലവിൽ മറ്റു കുഴപ്പമില്ലെന്നാണ് വിവരം

Latest

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു; എംഎല്‍എ സ്ഥാനത്ത് തുടരും, യുവനടി തന്റെ അടുത്ത സുഹൃത്തെന്നും രാഹുല്‍.

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് ദേശീയ...

വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരൻ ക്ഷേത്ര പരിസരം ശുചിയാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു.

വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരൻ ക്ഷേത്ര പരിസരം ശുചിയാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു.നെയ്യാറ്റിൻകര...

ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിൻറെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിൻറെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു....

വർക്കലയിൽ സംസ്ഥാനത്തെ ആദ്യ സാനിറ്ററി വേസ്റ്റ് ടു എനർജി പ്ലാൻ്റിൻ്റെ പ്രവർത്തന ഉദ്ഘാടനം.

ഉറവിട മാലിന്യങ്ങൾ വീട്ടിൽ തന്നെ സംസ്കരിച്ചാൽ നികുതിയിളവ് :...

തലസ്ഥാനത്തെ ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ച്‌ മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് കൊപ്ര ബിജു എന്ന കൊടുങ്ങാനൂർ സ്വദേശി രാജേഷ് അറസ്റ്റില്‍

തലസ്ഥാനത്തെ ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ച്‌ മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് കൊപ്ര...

സ്റ്റാര്‍ട്ടര്‍ കള്‍ച്ചര്‍ കാപ്‌സ്യൂള്‍: ഇഡ്ഡലി, ദോശ മാവ് ഇനി എളുപ്പത്തില്‍ തയ്യാറാക്കാം.

മലയാളികളുടെ പ്രിയ ഭക്ഷണങ്ങളായ ദോശയ്ക്കും ഇഡലിക്കും ആവശ്യമായ മാവ് ഇനി...

ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

കിളിമാനൂർ : കിളിമാനൂർ പഞ്ചായത്ത് ബസ്റ്റാൻഡ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ...

വർക്കലയിൽ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം

വർക്കല കുരയ്ക്കണ്ണി ജവഹർപാർക്കിൽ അരുളകം വീട്ടിൽ വിജയനാണ് മരണപ്പെട്ടത്. റെയിൽവേയിലെ...

ആറ്റിങ്ങലിൽ കാർ കത്തി നശിച്ചു

ആറ്റിങ്ങൽ : ഇന്ന് രാവിലെ ഒൻപതേകാലോടെ ആറ്റിങ്ങൽ മാമംചന്തയ്ക്ക് സമീപം മാരുതി...

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു; എംഎല്‍എ സ്ഥാനത്ത് തുടരും, യുവനടി തന്റെ അടുത്ത സുഹൃത്തെന്നും രാഹുല്‍.

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കൈമാറി എന്നാണ് വിവരം. എന്നാല്‍ തന്നേട് ആരും രാജി വയ്‌ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുല്‍ മാധ്യമങ്ങളെ അറിയിച്ചു. യുവനടി തന്റെ അടുത്ത...

റാപ്പര്‍ വേടനെതിരെ കൂടുതൽ പീഡന പരാതികൾ

ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ റാപ്പര്‍ വേടനെതിരെ കൂടുതൽ പരാതികള്‍. വേടൻ ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടികാണിച്ച് രണ്ട് യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നൽകി. മുഖ്യമന്ത്രിയെ നേരിട്ട്...

B.Sc നഴ്സിംഗ് പഠനം ഒഴിവുള്ള സീറ്റിലേക്ക്  ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനം ഒഴിവുള്ള സീറ്റിലേക്ക്  ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു. പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ ഒ. ബി....
error: Content is protected !!