
കിളിമാനൂരിൽ ഓൺലൈൻ തട്ടിപ്പിനിരയായ യുവതിയെ കാണ്മാനില്ലെന്ന് പരാതി. കിളിമാനൂരിൽ, കാട്ടുംപുറം പി ഓ,അരിവാഴക്കുഴി, ഷീബ സദനം വീട്ടിൽ പാർവതി (29)യെയാണ് കാണാതായത്. പാർവതി ഓൺലൈൻ തട്ടിപ്പിന് ഇരയായെന്നും 5 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയതെന്നുമാണ് വിവരം. എന്നാൽ ജൂൺ 25ന് വൈകുന്നേരം മൂന്നുമണിയോടുകൂടി പാർവതിയെ കാണ്മാനില്ലെന്നാണ് പരാതി.
ആത്മഹത്യയ്ക്ക് പോകുന്നു എന്നും എന്റെ മൊബൈലിൽ ടെലിഗ്രാമിൽ നോക്കിയാൽ കാര്യം അറിയാമെന്നും കത്ത് എഴുതിവെച്ച് മൊബൈൽ ഫോണും വീട്ടിൽ വെച്ചതിനുശേഷം ആണ് പാർവതിയെ കാണാതായതെന്നാണ് ബന്ധുക്കൾ പറയുന്നത്. പാർവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കിളിമാനൂർ പോലീസ് സ്റ്റേഷനിലോ അറിയിക്കേണ്ടതാണ്.
കിളിമാനൂർ പോലീസ് സ്റ്റേഷൻ Cl:9446894965, മനോജ്:9544023111