ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വർണത്തില്‍ 13 പവന്റെ കുറവെന്ന് പരാതി.ക്ഷേത്രത്തിലെ ഓഡിറ്റ് പരിശോധനയ്ക്കിടെയാണ് കുറവ് കണ്ടെത്തിയത്. സംഭവത്തില്‍ ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷണമാണോയെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും ഇതേക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് അധികൃതർ അറിയിച്ചു.