തിരുവനന്തപുരത്ത് രണ്ടാനച്ഛൻ പെണ്‍കുട്ടിയുടെ ദേഹത്ത് ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു.
വെഞ്ഞാറമൂട് മരുതുംമൂടാണ് സംഭവം. പെണ്‍കുട്ടിയുടെ പ്രണയബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോഴായിരുന്നു അതിക്രമം.
പ്ലസ് ടു വിദ്യാർത്ഥിനിയായ കുട്ടിയുടെ കൈകളിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്. കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പൊലീസ് മൊഴിയെടുത്തു. ആക്രമണത്തിന് പിന്നാലെ രണ്ടാനച്ഛനെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്.