വില്ലിക്കുളത് കാർ അപകടത്തിൽ പെട്ടവരെ അതുവഴി വരികയായിരുന്ന എം.വിൻസെന്റ് എം എൽ എ യുടെ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. വെള്ളികുളം പനവിള സുരേന്ദ്രൻ, മകൾ മിനിമോൾ, ചെറുമകൾ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 11 മണിയോടെ കൂടിയാണ് സുരേന്ദ്രൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് തെങ്ങിൽ ഇടിച്ചത്.
കാറിൽ ഉണ്ടായിരുന്ന മൂന്നു പേർക്കും പരുക്കേറ്റു. കുടിവെള്ള പദ്ധതിക്ക് വേണ്ടി നടത്തുന്ന പ്രതിഷേധ ധർണയിൽ പങ്കെടുത് അത് വഴി വരുകയായിരുന്ന എം.വിൻസെൻറ് എംഎൽഎ വാഹനം നിർത്തി പരുക്കേറ്റവരെ തൻറെ വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ചു തുടർന്ന് എംഎൽഎ അതുവഴി വന്ന ബൈക്കിൽ കയറി യാത്ര തുടർന്നു.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
ഗിന്നസിലേക്ക് നടന്നടുക്കുന്ന കോട്ടൂരിലെ ഗജമുത്തച്ഛൻ “സോമൻ”
https://www.facebook.com/varthatrivandrumonline/videos/357652765556936/