ഈ വർഷത്തെ (2025) ഓണാഘോഷത്തോട് അനുബന്ധിച്ചു തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗത ക്രമീകരണം നടത്തുന്നതുമായി ബന്ധപ്പെട്ട് വാമനപുരം നിയോജകമണ്ഡലം MLA അഡ്വ.ഡി.കെ. മുരളി യുടെ അദ്ധ്യക്ഷതയിൽ നടത്തിയ യോഗ നടപടിയുടെ സുപ്രധാന ഇങ്ങനെ
1. ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് 27/08/2025 മുതൽ 10/09/2025 വരെ വെഞ്ഞാറമൂട് ജംഗ്ഷനിലൂടെയുള്ള ഗതാഗത നിയന്ത്രണം നടത്തുന്നതിന് തീരുമാനിച്ചു.
2. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി കൊട്ടാരക്കര ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന KSRTC ബസ്സുകൾക്ക് സഫാരി ഹോട്ടൽ കഴിഞ്ഞുള്ള ഭാഗത്തും തിരുവനന്തപുരം ഭാഗത്തു നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് വരുന്ന KSRTC ബസുകൾക്ക് വെഞ്ഞാറമൂട് ഹൈസ്കൂൾ ഭാഗത്തും സ്റ്റോപ്പുകൾ ക്രമീകരിക്കണം. വെഞ്ഞാറമൂട് യാത്ബസ്സുകൾ മാത്രമേ സ്റ്റാൻഡിൽ പ്രവേശിക്കാൻ പാടുള്ളു – നടപടി KSRTC
3. കൊട്ടാരക്കര ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുന്നതും തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊട്ടാരക്കരയിലക്ക് പോകേണ്ടുന്ന KSRTC ഒഴികയുള്ള വാഹനങ്ങൾ അമ്പലമുക്ക് – പിരപ്പൻകോട് റോഡ് വഴി തിരിച്ചുവിടേണ്ടതാണ്, അതിന് ആവശ്യമായ Sign ബോർഡുകൾ സ്ഥാപിക്കണം – നടപടി ULCCS, പോലീസ്.
4. വെഞ്ഞാറമൂട് ജംഗ്ഷനിലെ പാർക്കിങ് ഒഴിവാക്കി ,പാർക്കിങ്ങിന് ആവശ്യമായ ഗ്രൗണ്ട് കണ്ടെത്തി പാർക്കിങ് ക്രമീകരിക്കണം ,വെഞ്ഞാറമൂട് ജംഗ്ഷനിൽ NO PARKING ബോഡുകൾ സ്ഥാപിക്കണം – നടപടി പഞ്ചായത്ത് ,പോലീസ്.
5. പാർക്കിങ് ക്രീമികരണങ്ങളെ കുറിച്ചുള്ള അനൗൺസ്‌മെന്റ് വ്യാപാരി വ്യവസായികളുമായി ചേർന്ന് നടത്തണം- നടപടി പഞ്ചായത്ത്
6. വഴിയോര കച്ചവടം ഗതാഗത തടസം വരാത്ത രീതിയിൽ ക്രമീകരിക്കണം നടപടി – പഞ്ചായത്ത് ,പോലീസ്.
7. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി റോഡിന് ഇരുവശങ്ങളിലുമുള്ള മൂടാത്ത ഓടകൾ അടിയന്തിരമായി സ്ലാബിട്ട് മൂടണം – നടപടി KSTP
യോഗത്തിൽ DYSP ശ്രീ എസ് മഞ്ജുലാൽ, SHO ആസാദ് അബ്ദുൽ കലാം, നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബീനാരാജേന്ദ്രൻ, ജില്ലാ മെമ്പർ കെ.ഷീലാകുമാരി KSRTC, KSTP,KRFB, ULCC, ഗ്രാമ, ബ്ലോക്ക്, പ്രതിനിധികൾ പങ്കെടുത്തു.
