കോഴിക്കോട് റഷ്യന്‍ യുവതി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.നിലവിൽ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍ കഴിയുകയാണ്. യുവതി അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.കൂരാച്ചുണ്ടില്‍ ആണ് സംഭവം.
സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ തേടി മൂന്നുമാസം മുമ്പാണ് റഷ്യന്‍ യുവതി കൂരാച്ചുണ്ടിലെത്തിയത്. തുടര്‍ന്ന് ആണ്‍സുഹൃത്തിനൊപ്പം കൂരാച്ചുണ്ട് കാളങ്ങാലിയില്‍ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞദിവസമാണ് കൂരാച്ചുണ്ടില്‍ താമസിച്ചിരുന്ന യുവതി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടിയത്. ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചതാവാമെന്നാണ് സൂചന.
അതേസമയം, യുവതിയുടെ ആണ്‍സുഹൃത്തിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിയാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. വാര്‍ഡിലേക്ക് മാറ്റിയശേഷം യുവതിയുടെ മൊഴി രേഖപ്പെടുത്തും.