ചാത്തന്നൂർ : കാറിനു തീപിടിച്ചു കേരളകൗമുദി ചാത്തന്നൂർ ലേഖകൻ വേളമാനൂർ ഉമയിൽ സുധി (45) മരണപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് 4.30ന് പരവൂർ ചാത്തന്നൂർ റോഡിൽ മീനാട് പാലമൂടിനു സമീപത്താണ് സംഭവം. സുധി ഇപ്പോൾ താമസിക്കുന്ന വീട്ടിൽനിന്നു കാറിൽ പുറത്തേക്ക് ഇറങ്ങിയ ഉടനെയാണു തീപിടിച്ചതെന്നു പൊലീസ് പറയുന്നു. തീയും പുകയും ഉയരുന്നതുകണ്ട് അതുവഴി എത്തിയ യാത്രക്കാരൻ കാറിന്റെ പിന്നിലെ ചില്ലുകൾ തകർത്തപ്പോഴേക്കും തീ ആളിപ്പടർന്നു.
വാഹനത്തിന്റെ വാതിലുകൾ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വെള്ളം ഒഴിച്ചു കെടുത്താൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. പരവൂരിൽനിന്ന് അഗ്നിരക്ഷാ സേന എത്തി തീ അണച്ചപ്പോഴേക്കും കാർ പൂർണമായും കത്തിക്കരിഞ്ഞിരുന്നു. ചാത്തന്നൂർ എസിപി ബി.ഗോപകുമാറിന്റെ നേതൃത്വത്തിൽ പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം ഗവ. മെഡിക്കൽ കോളജ് ആശുപ്രതി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പരേതനായ കെ.പി.സുകുമാരന്റെയും സുശീലാദേവിയുടെയും മകനാണ് സുധി.സഹോദരങ്ങൾ: സുനിത, സുലത, സുനിൽകുമാർ, സുനീഷ്, സുജ.
ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW
https://www.facebook.com/varthatrivandrumonline/videos/1531476560657373