ഐ.എസ്.എൽ: ജയം കൊതിച്ച് ബ്ളാസ്‌റ്റേഴ്സ്

ഐ.എസ്.എല്ലിൽ തുടർച്ചയായ രണ്ടു കളികളിലെ തോൽവിയിൽ നിന്ന് തലയുയർത്താൻ കേരള ബ്ളാസ്‌റ്റേഴ്സിന് ഇന്ന് ജയം അനിവാര്യം. പരിക്കിന്റെ പിടിയിൽ വലയുന്ന ബ്ളാസ്‌റ്റേഴ്സ് സ്വന്തം തട്ടകമായ കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഒഡീഷ എഫ്.സിയെയാണ് നേരിടുന്നത്. രാത്രി 7.30 നാണ് മത്സരം.കഴിഞ്ഞ എവേ മത്സരത്തിൽ ഹൈദരാബാദ് എഫ്‌.സിയോട് 1-0ന് തോറ്റ ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ആരാധകരെ തൃപ്തിപ്പെടുത്തിയെ മതിയാകൂ. മൂന്ന് മത്സരങ്ങളിൽ ഒരു വിജയം മാത്രമാണ് ബ്ളാസ്‌റ്റേഴ്സിനുള്ളത്. ആദ്യ മത്സരത്തിൽം സ്വന്തം തട്ടകത്തിൽ എ.ടി.കെയെ 2-1ന്‌ തോൽപിച്ച് തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പക്ഷേ രണ്ടാം കളിയിൽ 1-0ന് മുംബയ് സിറ്റി എഫ്‌.സിയോട് തോറ്റു.

ടീമിലെ പ്രമുഖ താരങ്ങൾക്കേറ്റ പരിക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ പ്രതിരോധത്തിലാക്കുന്നത്. സീസൺ തുടങ്ങുന്നതിന് മുമ്പേ പ്രതിരോധത്തിലെ സൂപ്പർതാരം സന്ദേശ് ജിങ്കൻപരിക്കേറ്റ് പുറത്തായി. വിദേശ പ്രതിരോധനിരതാരങ്ങളായ ജെയ്‌റോയും സുവർലോണും പരിക്കിന്റെ പിടിയിലാണ്. കഴിഞ്ഞ മത്സരത്തിനിടെ പേശിവലിവിൽ മുടന്തിയ സുവർലോണിനെ കളിയുടെ 13-ാം മിനിട്ടിൽ ഷട്ടോരി പിൻവലിച്ചിരുന്നു. ഇന്നും സുവർലോൺ കളിക്കില്ലെന്നാണ് സൂചന.

 

മരിയോ ആർക്കെസിന്റെ പരിക്കും ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. സീസണിലെ ആദ്യ കളിയിൽ പകരക്കാരനായി ഇറങ്ങിയ മരിയോ പിന്നീട് മൈതാനത്തെത്തിയില്ല.
കളിച്ച മൂന്നിൽ ഒരു ജയവും രണ്ട് തോൽവിയും നേരിട്ടാണ് ഒഡീഷ എഫ്‌.സി കൊച്ചിയിലെത്തുന്നത്.കഴിഞ്ഞ സീസണിൽ ഡൽഹി ഡൈനാമോസായിരുന്ന ടീം ഇത്തവണ പേരും ആസ്ഥാനവു മാറ്റിയാണ് ഒഡീഷ എന്ന പേരിലിറങ്ങിയത്. കഴിഞ്ഞ കളിയിൽ മുംബയ് സിറ്റിയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഒഡീഷ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest

ഞാണ്ടൂർക്കോണത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ ദമ്പതികൾ ദാരുണാന്ത്യം.

ഞാണ്ടൂർക്കോണത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. പന്തലക്കോട് അരുവിക്കരക്കോണം വിദ്യാഭവനില്‍ ദിലീപ്...

ചാലക്കുടിയില്‍ ഫെഡറല്‍ ബാങ്ക് പോട്ട ശാഖയില്‍ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങൾ പുറത്ത്.

ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് ബൈക്കിലെത്തിയ മോഷ്ടാവ് കത്തി കാണിച്ച്‌ ജീവനക്കാരെ...

കാട്ടാക്കട കുറ്റിച്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്കൂളില്‍ തൂങ്ങി മരിച്ച നിലയില്‍

കുറ്റിച്ചല്‍ വൊക്കേഷണല്‍ ഹയർ സെക്കണ്ടറി സ്കൂള്‍ വിദ്യാർത്ഥി കുറ്റിച്ചല്‍ എരുമകുഴി സ്വദേശി...

കോഴിക്കോട് ഉത്സവത്തിനെത്തിച്ച ആനകള്‍ ഇടഞ്ഞു; രണ്ട് സ്ത്രീകള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്.

കോഴിക്കോട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!