കഴക്കൂട്ടത്ത് ദേശീയപാതയില്‍ ഥാർ കാർ നിയന്ത്രണം വിട്ട് ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.രണ്ടു യുവതികള്‍ ഉള്‍പ്പെടെ നാല് പേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. കാർ ഓടിച്ചിരുന്ന ബാലരാമപുരം സ്വദേശി ഷിബിൻ (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ വാഹനം പൂർണമായി തകർന്നു. ബാലരാമപുരം സ്വദേശി ഷിബിൻ (28), മാരായമുട്ടം സ്വദേശി രജനീഷ് (27), പോങ്ങുംമൂട് സ്വദേശി കിരണ്‍ (29), കൈമനം സ്വദേശിനി ശ്രീലക്ഷ്മി (23), സി.വി.ആർ പുരം സ്വദേശിനി അഖില (28) എന്നിവരാണ് അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഷിബിൻ മരിച്ചു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
അമിത വേഗത്തില്‍ വന്ന വാഹനം ദേശീയപാതയിലെ എലിവേറ്റഡ് ഹൈവേയിലെ തൂണിലിടിച്ച് മറിയുകയായിരുന്നു. കഴക്കൂട്ടം എലവേറ്റഡ് ഹൈവേയില്‍ ടെക്നോ പാർക്കിനു സമീപമാണ് അപകടമുണ്ടായത്
കഴക്കൂട്ടം പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.