കൊല്ലം: അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൻ്റെ രണ്ടാം ദിവസം 113 ഇനങ്ങളില്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ 420 പോയിന്റുമായി കണ്ണൂര്‍ ജില്ല മുന്നില്‍. 405 പോയിന്റു വീതം നേടി പാലക്കാടും കോഴിക്കോടും തൊട്ടു പിറകിലുണ്ട്. 404 പോയിന്റുമായി ആതിഥേയരായ കൊല്ലം ജില്ല മൂന്നാം സ്ഥാനത്താണ്.