വണ്ടൻമേട്: മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട് ഓപ്പറേറ്റർ മരിച്ചു. മൂന്നാർ പെരിയകനാൽ സ്വദേശി ആനന്ദ് യേശുദാസാണ് മരിച്ചത്. ജോലിസ്ഥലത്തെത്തിയ മറ്റു തൊഴിലാളികളാണ് ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരുകയാണ്.സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു ദിവസമായി ഇവിടെ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റായി ജോലി ചെയ്യുകയായിരുന്നു. രാവിലെ പണിക്കെത്തിയ തൊഴിലാളികളാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.