ബാംഗ്ലൂരിനെ തകർത്തെറിഞ്ഞ് കൊൽക്കത്തയ്ക്ക് ആദ്യ ജയം

ആര്‍സിബിയെ തകർത്തെറിഞ്ഞ് ഐപിഎല്‍ 2023 സീസണിലെ ആദ്യ വിജയം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. സ്വന്തം കാണികള്‍ക്കും ഉടമ ഷാരുഖ് ഖാനും മുന്നില്‍ 81 റണ്‍സിന്‍റെ വിജയമാണ് കെകെആര്‍ പേരിലെഴുതിയത്. ഓപ്പണര്‍ റഹ്മനുള്ള ഗുര്‍ബാസ്, ഷര്‍ദുല്‍ താക്കൂര്‍, റിങ്കു സിംഗ് എന്നിവരുടെ പ്രകടനമാണ് ആദ്യം ബാറ്റ് ചെയ്ത കെകെആറിനെ തുണച്ചത്.

ആന്ദ്രേ റസല്‍, നിതീഷ് റാണ തുടങ്ങിയ വൻ തോക്കുകള്‍ നിശബ്‍ദമാക്കപ്പെട്ടിട്ടും ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് എന്ന വിജയലക്ഷ്യം ആര്‍സിബിക്ക് മുന്നില്‍ വയ്ക്കാൻ നൈറ്റ് റൈഡേഴ്സിന് കഴിഞ്ഞു.കെകെആര്‍ ഒരുക്കിയ സ്പിൻ കെണിയില്‍ വീണ ചലഞ്ചേഴ്സിന്‍റെ പോരാട്ടം 123 റണ്‍സില്‍ അവസാനിച്ചു. കെകെആറിനായി വരുണ്‍ ചക്രവര്‍ത്തി നാലും സുയാഷ് ശര്‍മ്മ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. വിരാട് കോലിയുടേത് ഉള്‍പ്പെടെ രണ്ട് വിക്കറ്റുകളാണ് നരെയ്ൻ പേരിലാക്കിയത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ആഗ്രഹിച്ച തുടക്കം സ്വന്തമാക്കാനായില്ല. ഓപ്പണറായി ഇറങ്ങിയ വെങ്കിടേഷ് അയ്യര്‍ തീര്‍ത്തും നിരാശപ്പെടുത്തി മടങ്ങി. ഏഴ് പന്തില്‍ മൂന്ന് റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. പിന്നാലെ തൊട്ടടുത്ത പന്തില്‍ മന്‍ദീപ് സിംഗിനെയും മടക്കി ഡേവിഡ് വില്ലി കെകെആറിനെ വരിഞ്ഞു മുറുക്കി. ഒരറ്റത്ത് റഹ്മനുള്ള ഗുര്‍ബാസ് പിടിച്ച് നിന്നപ്പോള്‍ നായകൻ നിതീഷ് റാണ ബ്രേസ്‍വെല്ലിന് വിക്കറ്റ് നല്‍കി മടങ്ങി. പിന്നീട് കണ്ടത് അഫ്ഗാനിസ്ഥാൻ താരം ഗുര്‍ബാസിന്‍റെ മിന്നുന്ന പ്രകടനമായിരുന്നു. ആര്‍സിബി ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് കൊണ്ട് ഗുര്‍ബാസ് ഈഡൻ ഗാര്‍ഡൻസിനെ പുളകം കൊള്ളിച്ചു. വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗിനിറങ്ങിയ ആര്‍സിബിക്ക് മികച്ച തുടക്കമാണ് നായകൻ ഫാഫ് ഡുപ്ലസിയും വിരാട് കോലിയും ചേര്‍ന്ന് നല്‍കിയത്. ടിം സൗത്തിയെയും ഉമേഷ് യാദവിനെയും പവര്‍ പ്ലേയില്‍ ഇരുവരും ശരിക്കും ബുദ്ധിമുട്ടിച്ചു. എന്നാല്‍, കൊല്‍ക്കത്തയുടെ വജ്രായുധങ്ങളായ സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിയും എത്തുന്നത് വരെയേ ചലഞ്ചേഴ്സിന്‍റെ ആഘോഷത്തിന് ആയുസുണ്ടായിരുന്നുള്ളൂ. കോലിയുടെ വിക്കറ്റുകള്‍ കടപുഴക്കി നരെയ്നാണ് ആദ്യ തിരിച്ചടി നല്‍കി. 18 പന്തില്‍ 21 റണ്‍സാണ് കോലി എടുത്തിരുന്നത്.

 

പിന്നാലെ ഡുപ്ലസിയെയും മാക്സ്‍വെല്ലിനെയും ഹര്‍ഷല്‍ പട്ടേലിനെയും തിരികെ അയച്ച വരുണ്‍ കളം പിടിച്ചു. ഇതില്‍ 12 പന്തില്‍ 23 റണ്‍സെടുത്ത ഡുപ്ലസിക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായുള്ളൂ. പിടിച്ചുനില്‍ക്കുമെന്ന് തോന്നിപ്പിച്ച ബ്രേസ്‍വെല്ലിന്‍റെയായിരുന്നു അടുത്ത ഊഴം. ഇന്ന് തൊട്ടതെല്ലാം പൊന്നാക്കിയ ഷര്‍ദുലിന് വിക്കറ്റ് നല്‍കി ബ്രേസ്‍വെല്ലും മടങ്ങി.

അനുജ് റാവത്തിനെ മടക്കി സുയാഷ് ശര്‍മ്മ തന്‍റെ കന്നി ഐപിഎല്‍ വിക്കറ്റ് പേരിലാക്കിയത് ആരാധകര്‍ ആഘോഷമാക്കി. പിന്നാലെ ദിനേശ് കാര്‍ത്തിക്കിനെയും സുയാഷ് തന്നെ വീഴ്ത്തിയതോടെ ആര്‍സിബിയുടെ പതനം പൂർത്തിയായി. കരണ്‍ ശര്‍മയെ കൂടെ പുറത്താക്കി സുയാഷ് ഈഡന്‍റെ പ്രിയപ്പെട്ടവനായതോടെ അതിവേഗം ആര്‍സിബിയുടെ കഥയും കഴിഞ്ഞു.

Latest

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്.

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌...

നാളെ സംസ്ഥാനത്ത് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍...

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക...

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള...

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം...

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.110പേർ മരണപെട്ടു എന്നാണ് പ്രാഥമിക നിഗമനം

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.മദ്യപിച്ചെത്തുന്ന പ്രതി...

കേരളത്തില്‍ നാളേയും മറ്റന്നാളും സ്വകാര്യ ബസുകള്‍ ഓടില്ല. 22 ന് അനിശ്ചിതകാല സമരം സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്.

കേരളത്തില്‍ നാളേയും മറ്റന്നാളും സ്വകാര്യ ബസുകള്‍ ഓടില്ല. 22 ന് അനിശ്ചിതകാല സമരം സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യ ബസ് ഉടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര...

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്.

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്. കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസും ഫാസ്റ്റ് പാസഞ്ചറും തമ്മിലാണ് ഇടിച്ചത്.ഇന്ന് രാവിലെയായിരുന്നു...

നാളെ സംസ്ഥാനത്ത് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത്. സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ നിരവധി...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!